ഇന്ത്യന്‍ വിപണിയിലെത്തും മുന്‍പേ തന്നെ സാംസങ്ങ് ഗ്യാലക്‌സി ഫോള്‍ഡ് 3 സ്വന്തമാക്കി മലയാളത്തിന്റെ താരവിസ്മയം മോഹന്‍ലാല്‍. ഇപ്പോള്‍ പ്രീ ഓഡര്‍ ലഭ്യമായ ഫോണിന്റെ ഇന്ത്യയില്‍ ലഭ്യമല്ലാത്ത കളറാണ് മോഹന്‍ലാല്‍ സ്വന്തമാക്കിയിരിക്കുന്നത്. ഇന്ത്യയില്‍ ഫോള്‍ഡ് 3യുടെ ഔദ്യോഗിക അവതരണം ഈ മാസം പത്തിനാണ്.
സ്നാപ്ഡ്രാഗണ്‍ 888 പ്രോസസര്‍, 12 ജിബി റാം, 512 ജിബി വരെ സ്റ്റോറേജ്, 4400 എംഎഎച്ച് ഡ്യൂവല്‍ ബാറ്ററി തുടങ്ങിയവയാണ് ഫോള്‍ഡ് 3യുടെ മുഖ്യ ഫീച്ചറുകള്‍. ആന്‍ഡ്രോയിഡ് 11 ഒഎസിലാണ് ഇതു പ്രവര്‍ത്തിക്കുന്നത്, അത് ആന്‍ഡ്രോയിഡ് 12 ലേക്ക് അപ്ഗ്രേഡ് ചെയ്യാനാകും. മടക്കാവുന്ന ഭാഗത്തെ ഒപ്റ്റിമൈസേഷനുകള്‍ക്കായി, ഗ്യാലക്സി ദ ഫോള്‍ഡ് 3 മെച്ചപ്പെടുത്തിയ ഫ്ലെക്സ് മോഡ് ഫീച്ചറുകള്‍, മള്‍ട്ടിആക്റ്റീവ് വിന്‍ഡോ, ഒരു പുതിയ ടാസ്‌ക്ബാര്‍, ആപ്പ് പെയര്‍ എന്നിവയുമായാണ് വരുന്നത്.
ഫാന്റം ബ്ലാക്ക്, ഫാന്റം ഗ്രീന്‍, ഫാന്റം സില്‍വര്‍ എന്നീ കളര്‍ ഓപ്ഷനുകളിലാണ് എത്തുന്നത്. ഇതില്‍ ഇന്ത്യയില്‍ ലഭ്യമല്ലാത്ത ഫാന്റം സില്‍വറാണ് മോഹന്‍ലാല്‍ ഉപയോഗിക്കുന്നത്.
മടക്കാവുന്ന ഫോണുകള്‍ ഇറക്കുന്ന കാര്യത്തില്‍ സാംസങ് മറ്റു കമ്പനികളേക്കാള്‍ എന്നും ഒരുപടി മുന്നിലാണ്. സെഡ് ഫോള്‍ഡ് 3 5ജി, സെഡ് ഫ്ളിപ് 3 5ജി എന്നീ രണ്ടു മോഡലുകളാണ് രാജ്യാന്തര വിപണിയില്‍ പുറത്തിറക്കിയത്.
ഫോള്‍ഡ് 3 സീരീസിന്റെ വില തുടങ്ങുന്നത് 1800 ഡോളറിലാണെങ്കില്‍ (ഏകദേശം 1.3 ലക്ഷം രൂപ) ഫ്ളിപ് സീരീസിന്റെ തുടക്ക വേരിയന്റ് 1000 ഡോളറിനാണ് വില്‍ക്കുന്നത്.
zZ
ഗ്യാലക്സി ദ ഫോള്‍ഡ് 3 ഓഗസ്റ്റ് 27 മുതല്‍ യുഎസ്, യൂറോപ്പ്, കൊറിയ എന്നിവയുള്‍പ്പെടെ തിരഞ്ഞെടുത്ത സാംസങ് വിപണികളില്‍ 1,799.99 ഡോളറിന് (1.3 ലക്ഷം രൂപ) വില്‍പ്പനയ്ക്കെത്തിയത്.
അള്‍ട്രാവൈഡ്, വൈഡ് ആംഗിള്‍, ടെലിഫോട്ടോ ഷോട്ടുകള്‍ എന്നിവയ്ക്കായി മൂന്ന് 12 മെഗാപിക്സല്‍ ലെന്‍സുകളുള്ള ട്രിപ്പിള്‍ ലെന്‍സ് ക്യാമറ സജ്ജീകരണമുണ്ട്. മുന്‍വശത്ത് രണ്ട് അണ്ടര്‍ ഡിസ്പ്ലേ സെല്‍ഫി ഷൂട്ടറുകള്‍ ഉണ്ട്, ഒന്ന് കവര്‍ ഡിസ്പ്ലേയിലും മറ്റൊന്ന് അകത്തെ ഡിസ്പ്ലേയിലും.
Discussion about this post