റിയല്‍മി യു1ന്റെ 3ജിബി റാം വേരിയന്റിന്റെ ആദ്യ വില്‍പ്പന ഇന്ന്. പ്രമുഖ സ്മാര്‍ട്ഫോണ്‍ നിര്‍മ്മാതാക്കളായ ഒപ്പോയുടെ ഉപ ബ്രാന്‍ഡായ റിയല്‍മി പുറത്തിറക്കുന്ന ബജറ്റ് ഫോണാണ് റിയല്‍മി യു1. കഴിഞ്ഞ മാസം റിയല്‍മി യു1ന്റെ 4ജിബി റാം വേരിയന്റ് വിപണിയില്‍ എത്തിയിരുന്നു. ഇരു വേരിയന്റുകളും ആമസോണില്‍ മാത്രമാണ് ലഭിക്കുന്നത്.
റിയല്‍മി യു 1ന്റെ 3ജിബി വേരിയന്റിന്റെ ലോഞ്ചിനോട് അനുബന്ധിച്ച് ഫോണിന്റെ വില 11,999 രൂപയാണ്. കൂടാതെ ജിയോ തണ്ടര്‍ ഓഫര്‍ നല്‍കുന്ന 2,500 രൂപയുടെ ക്യാഷ്ബാക്ക് ഓഫറും ലഭിക്കും. ജിയോയുടെ 198/299 രൂപയുടെ പ്രീപെയ്ഡ് റീചാര്‍ജ് ചെയ്യുന്നവര്‍ക്കാണ് ക്യാഷ്ബാക്ക് ഓഫര്‍ ലഭിക്കുക. ഈ ഓഫറിലൂടെ ജിയോ ഉപഭോക്താക്കളുടെ മൈജിയോ അക്കൗണ്ടിലേക്കാണ് ഓഫര്‍ തുക ലഭിക്കുന്നത്. ഇത് കൂടാതെ ആറ് മാസം കാലാവധിയുള്ള ക്ലിയര്‍ട്രിപ്പ് ഇ കൂപ്പണും ലഭിക്കും.
ബജാജ് ഫിന്‍സെര്‍വ്വ്, പ്രമുഖ ബാങ്കുകള്‍ എന്നിവര്‍ നല്‍കുന്ന നോകോസ്റ്റ് ഇഎംഐ സൗകര്യം ഉപയോഗിച്ചും ഫോണ്‍ വാങ്ങാവുന്നതാണ്. ഇഎംഐ തുകയായി മാസം 565 രൂപയാണ് നല്‍കേണ്ടത്. 6.3 ഇഞ്ച് ഫുള്‍ എച്ച്ഡി ഡ്യൂഡ്രോപ്പ് നോച്ച് ഡിസ്പ്ളെ, ഹെലിയോ പി70 പ്രോസസ്സര്‍, ആന്‍ഡ്രോയിഡ് 8.1 ഓറിയോ എന്നിവയാണ് റിയല്‍മിയുടെ സവിശേഷതകള്‍.
റിയല്‍മി യു1ന് 3500എംഎഎച്ച് ബാറ്ററിയാണ് കരുത്തേകുന്നത്. 3ജിബി/4ജിബി റാം, 32ജിബി/64ജിബി ഇന്റേണല്‍ സ്റ്റോറേജ്, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍ എന്നിവയുമുണ്ട്. ഇരട്ട പിന്‍ ക്യാമറകളാണ് റിയല്‍മി യു1ന്. 13എംപി പ്രൈമറി ക്യാമറയും, 2എംപി സെക്കന്‍ഡറി ക്യാമറയും ഉണ്ട്. 25 എംപി മുന്‍ക്യാമറയും ഉണ്ട് റിയല്‍മി യു1ന്.
Discussion about this post