ന്യൂയോര്‍ക്ക്:സ്മാര്‍ട്ട്‌ഫോണ്‍ നമ്മുടെ ജീവിതത്തില്‍ നിന്നും ഒഴിവാക്കാന്‍ പറ്റാത്തതാണ്. എന്നാല്‍ ഒരുവര്‍ഷം ഒരു വര്‍ഷം ഫോണ്‍ ഉപയോഗിക്കാതിരിക്കാന്‍ പറ്റുമോ? എങ്കില്‍ 72 ലക്ഷത്തോളം കൈയ്യില്‍ എത്തും.
ശീതള പാനീയ ഭീമന്മാരായ കൊക്കൊ കോളയുടെ ഉടമസ്ഥതയിലുള്ള വൈറ്റമിന്‍ വാട്ടറിന്റെ ചലഞ്ചാണ് ‘നോ ഫോണ്‍ ഫോര്‍ എ ഇയര്‍ ചലഞ്ച്’. പങ്കെടുക്കുന്നവര്‍ തങ്ങളുടെ കൈവശമുള്ള ഫോണും ടാബ്ലെറ്റും ഉപയോഗിക്കുന്നതില്‍ നിന്നും മറ്റുള്ളവരുടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് വിട്ട് നില്‍ക്കണം. മത്സരത്തിന്റെ കാലാവധി വിജയമായി പൂര്‍ത്തിയാക്കിയാലാണ് വന്‍തുക സമ്മാനം ലഭിക്കുക.
മത്സരാര്‍ഥിയാകുന്നവര്‍ ആദ്യം തന്നെ, ഫോണ്‍ ഉപയോഗിക്കുന്നതില്‍ നിന്ന് താന്‍ എന്തുകൊണ്ട് ഇടവേളയെടുക്കുന്നുവെന്ന് കമ്പനിയെ ഇന്‍സ്റ്റഗ്രാം അല്ലെങ്കില്‍ ട്വിറ്ററിലൂടെ മത്സരിക്കുവാന്‍ ആഗ്രഹിക്കുന്നയാള്‍ അറിയിക്കണം.
2019 ജനുവരി 8 ആണ് മത്സരത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി. മത്സരിക്കുവാന്‍ യോഗ്യരായവര്‍ ആരൊക്കയെന്ന് ജനുവരി 22ന് കമ്പനി അറിയിക്കും. എന്നാല്‍ ഫോണ്‍ ഉപയോഗിക്കുവാനുള്ള വിലക്കിന് അല്‍പ്പം ഇളവ് തരാന്‍ കമ്പനി ഒരുക്കമാണ്. കാരണം 1996 മോഡല്‍ ഫോണ്‍ മത്സരാര്‍ഥികള്‍ക്ക് കമ്പനി നല്‍കും.
സംസാരിക്കുവാന്‍ മാത്രമേ ഈ ഫോണില്‍ കൂടി സാധിക്കുകയുള്ളു.
മത്സരകാലാവധി കഴിഞ്ഞ് തുക കണ്ണുമടച്ച് കമ്പനി നല്‍കുകയില്ല. മത്സര്‍ഥിയെ നുണ പരിശോധനയ്ക്കു വിധേയനാക്കിയതിനു ശേഷമാകും വിജയിയായി പ്രഖ്യാപിക്കുന്നതും തുക കൈമാറുന്നതും.
Discussion about this post