കേവലം ഒരു വര്‍ഷം കൊണ്ട് രാജ്യം മുഴുവന്‍ ജനശ്രദ്ധ പിടിച്ച് പറ്റിയ ടിക് ടോകില്‍ ഒന്നാം സ്ഥാനം കരസ്ഥമാക്കി കേരളീയര്‍. ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ സന്ദര്ശകരുള്ളതെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ടിക് ടോക് വിഡിയോ നിര്‍മ്മാണത്തിലും കാണുന്നതിലും മല്ലൂസ് തന്നെയാണ് മികച്ചതെന്നാണ് പഠനം വ്യക്തമാക്കുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തെ ഗൂഗിള്‍ സേര്‍ച്ചിങ് കണക്കുകളിലും ഇക്കാര്യം വ്യക്തമാണ്. ടിക് ടോക് 2018 ഡേറ്റ പ്രകാരം രാത്രി 11 മുതല്‍ ഒരു മണി വരെയാണ് ഇന്ത്യാക്കാര്‍ വിഡിയോ കാണാനും പുതിയ വിഡിയോ പോസ്റ്റു ചെയ്യാനും സമയം കണ്ടെത്തുന്നത്.
ടിക് ടോക് വിഡിയോ ആസ്വദിച്ച് ഉറങ്ങാന്‍ പോകുന്നത് യുവതീയുവാക്കളുടെ ഹോബിയായി മാറിയിരിക്കുകയാണ്. വാട്സ്ആപ്പ്, ഫേസ്ബുക് ആപ്പുകളില്‍ കുറഞ്ഞ സമയം ചിലവിട്ട് ടിക് ടോക് വിഡിയോ ആസ്വദിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുന്നവരില്‍ മുന്നില്‍ ഇന്ത്യക്കാരാണ്. സന്ദര്‍ശകര്‍ കൂടുതലെത്തുന്നത് ശനി, ഞായര്‍ ദിവസങ്ങളിലാണ്. ഓരോ മാസവും ടിക് ടോകിലെത്തുന്നത് 50 കോടി പേരാണ്. ഇതില്‍ 30 കോടിയും ചൈനയില്‍ നിന്നാണ്. ശേഷിക്കുന്ന 20 കോടി അമേരിക്ക, ഇന്ത്യ ഉള്‍പ്പടെയുള്ള രാജ്യങ്ങളില്‍ നിന്നാണ്.
2018ല്‍ ഏറ്റവും കൂടുതല്‍ പേര് കണ്ടത് അമേരിക്കന്‍ ഗായികയായ ബേബി ഏരിയലിന്റെ ചാനലാണ്. ബേബി ഏരിയലിന് 2.9 കോടി ആരാധകരാണുള്ളത്. ഇതുവരെ 1760 വിഡിയോ പോസ്റ്റു ചെയ്തിട്ടുള്ള ബേബി ഏരിയലിന്റെ വിഡിയോകള്‍ ലൈക്ക് ചെയ്തിരിക്കുന്നത് 159.3 കോടി തവണയാണ്. ടിക് ടോക് റിപ്പോര്‍ട്ട് പ്രകാരം ഇന്ത്യക്കാര്‍ കൂടുതല്‍ സന്ദര്‍ശനം നടത്തിയത് ശനി, ഞായര്‍ ദിവസങ്ങളിലാണ്. 2018ല്‍ ഏറ്റവും കൂടുതല്‍ സമയം വിഡിയോ കാണാന്‍ സമയം കണ്ടെത്തിയതും ഇന്ത്യക്കാരാണ്. ഇന്ത്യയില്‍ മലയാളികളാണ് മുന്നിട്ടു നില്‍ക്കുന്നത്.
#1MillionAudition, #IndependenceDay എന്നിവയാണ് ഇന്ത്യയില്‍ നിന്ന് ഹിറ്റായ ടിക് ടോക് ചലഞ്ചുകള്‍. ലോകത്തിലെ ഒട്ടുമിക്ക സെലിബ്രിറ്റികളും ടിക് ടോക്കിലും അക്കൗണ്ട് തുടങ്ങി കഴിഞ്ഞു. ഇന്ത്യയില്‍ നിന്ന് ഷാഹിദ് കപൂര്‍, ജാക്വിലിന് ഫെര്‍ണാണ്ടസ്, ടൈഗര്‍ ഷോറോഫ് തുടങ്ങി താരങ്ങള്‍ ടിക് ടോക്കില്‍ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യയില്‍ നിന്നുള്ള ടോപ് ക്രിയേറ്റേര്‍സ് വാച്ച് ലിസ്റ്റില്‍ നഗ്മ മിരാജ്ക്കര്, ഉന്നതി മല്ഖാര്കര്, പരാസ് തോമര്‍ എന്നിവരാണ് ആദ്യ സ്ഥാനങ്ങളിലുള്ളത്.
Discussion about this post