ജനപ്രിയ മെസ്സേജിങ് ആപ്ലിക്കേഷനായ വാട്സ്ആപ്പ് വീണ്ടും മുഖം മിനുക്കി രംഗത്തെത്തി. വാട്സ്ആപ്പ് തങ്ങളുടെ ഉപഭോക്താക്കള്‍ക്കായി പുതുതായി അവതരിപ്പിച്ച ഫീച്ചറാണ് പിഐപി അഥവാ പിക്ചര്‍ ഇന്‍ പിക്ചര്‍ ഫീച്ചര്‍. വാട്സ്ആപ്പ് ആപ്ലിക്കേഷനില്‍ നിന്നും പുറത്തുപോകാതെ തന്നെ വീഡിയോ കാണാനുള്ള സൗകര്യമാണ് ഈ ഫീച്ചര്‍ വഴി സാധ്യമാകുന്നത്. വാട്സ്ആപ്പിന്റെ പുതിയ അപ്ഡേഷനില്‍ പിക്ചര്‍ ഇന്‍ പിക്ചര്‍ ലഭ്യമാകും. ആന്‍ഡ്രോയിഡ് നോട്ടിലെ പ്രധാനപ്പെട്ട ഒരു ഫീച്ചറാണിത്.
പുതിയ ഫീച്ചര്‍ വന്നതോടെ വാട്സ്ആപ്പില്‍ നിന്നും പുറത്തുപോകാതെ തന്നെ നമുക്ക് ലഭിക്കുന്ന യുട്യൂബ്, ഇന്‍സ്റ്റഗ്രാം വീഡിയോകള്‍ ഇനി മുതല്‍ കാണാന്‍ സാധിക്കും. മിനിമൈസ് ചെയ്യപ്പെട്ട സ്‌ക്രീനിലായിരിക്കും ഈ വീഡിയോകള്‍ ലഭ്യമാവുക. എന്നാല്‍ സ്‌ക്രീന്‍ മാക്സിമൈസ് ചെയ്തും വീഡിയോകള്‍ കാണാന്‍ സാധിക്കും. വാട്സ്ആപ്പ് ബീറ്റ ഉപയോക്താക്കള്‍ക്ക് മാത്രമായിരുന്നു നേരത്തെ ഈ ഫീച്ചര്‍ ലഭ്യമായിരുന്നത്.
ഐഒഎസില്‍ വാട്സ്ആപ്പ് ഉപയോഗിക്കുന്നവര്‍ക്ക് ഒരു വര്‍ഷം മുന്‍പേ ഈ ഫീച്ചര്‍ ലഭ്യമായിരുന്നു. പുതിയ ഫീച്ചര്‍ പ്രകാരം വീഡിയോ പ്ലേ ചെയ്തുകൊണ്ട് ചാറ്റിങ് തുടരാനും സാധിക്കും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും വാട്സ്ആപ്പ് അപ്ഡേറ്റ് ചെയ്താല്‍ പുതിയ ഫീച്ചര്‍ ലഭ്യമാകും.
Discussion about this post