കുട്ടികളെ ചൂഷണം ചെയ്യുന്ന തരത്തിലുള്ള ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തതിനെ തുടര്‍ന്ന് ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിന്ന് പുറത്തായ ടംബ്ലര്‍ തിരിച്ചെത്തുന്നു. അശ്ലീല ചിത്രങ്ങള്‍ പിന്‍വലിച്ച് മാപ്പ് പറഞ്ഞതിനെ തുടര്‍ന്നാണ് ടംബ്ലറിനെ ആപ്പ് സ്റ്റോറിലേക്ക് തിരിച്ചെടുത്തത്.
കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ ആപ്പില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് നവംബറിലായിരുന്നു ടംബ്ലറിനെ ആപ്പിള്‍ ആപ്പ് സ്റ്റോറില്‍ നിരോധിച്ചത്. നിരോധനമേര്‍പ്പെടുത്തിയ തീരുമാനത്തിനെതിരെ നിരവധി പേര്‍ വിമര്‍ശനമുന്നയിക്കുകയും ചെയ്തിരുന്നു. കാരണം അവര്‍ക്ക് അവരുടെ ലൈംഗീകത പ്രദര്‍ശിപ്പിക്കാനുള്ള ഉപാധിയായിരുന്നു ടംബ്ലര്‍ ആപ്പ്. ആപ്പിന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്ക് ഇന്ന് അവസാനിക്കുകയാണ്.
നിരോധനത്തിന് ശേഷം ടംബ്ലര്‍ തിരിച്ചെത്തുമ്പോള്‍ നേരത്തെയുണ്ടായിരുന്ന സൈറ്റുകളൊന്നും ഒഴിവാക്കിയിട്ടില്ലെന്നാണ് അധികൃതര്‍ പറയുന്നത്. എന്നാല്‍ പുതിയ ചില പ്രത്യേകതകളും തിരിച്ചുവരുമ്പോള്‍ ടംബ്ലറിനുണ്ട്. റിപ്പോര്‍ട്ടിങ് ടൂളുകളും പരാതികള്‍ അറിയിക്കാനുള്ള സംവിധാനവും ഉപഭോക്താക്കള്‍ക്ക് പുതുതായി നല്‍കുന്നുണ്ട്. ലൈംഗീക അവയവങ്ങളുടെ ചിത്രങ്ങള്‍ ഉണ്ടാകാന്‍ പാടില്ലെന്ന കര്‍ശന നിര്‍ദേശങ്ങളടക്കമുള്ള പുതിയ മാര്‍ഗനിര്‍ദേശങ്ങളാണ് ആപ്പിന് നല്‍കിയിരിക്കുന്നത്.