മുന്നിലും പിന്നിലും ഡിസ്പ്ലേയുമായി പുത്തന്‍ സ്മാര്‍ട്ട്ഫോണ്‍ മോഡലിനെ പുറത്തിറക്കിയിരിക്കുകയണ് വിവോ. ‘വിവോ നെക്സ് ഡ്യുവല്‍ ഡിസ്പ്ലേ എഡിഷന്‍’ എന്നാണ് പുതിയ മോഡലിന്റെ പേര്.
ഈ വര്‍ഷം ആദ്യം പുറത്തിറങ്ങിയ വിവോ നെക്സിന്റെ അപ്ഡേറ്റഡ് വേര്‍ഷനാണ് പുതിയ മോഡല്‍. മുന്നലും പിന്നിലുമുള്ള ഇരട്ട അമോലെഡ് ഡിസ്പ്ലേ, 3ഡി ക്യാമറ, കിടിലന്‍ പ്രോസസ്സര്‍ എന്നിവയാണ് ഈ മോഡലിനെ വ്യത്യസ്തനാക്കുന്നത്. ഡിസൈനിംഗിലും വ്യത്യസ്തത പുലര്‍ത്താന്‍ വിവോ പ്രത്യേകം ശ്രദ്ധ പുലര്‍ത്തിയിട്ടുണ്ട്. നിലവില്‍ ചൈനയിലാണ് മോഡലിനെ അവതരിപ്പിച്ചിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ പ്രതീക്ഷിക്കാം.
മുന്‍ ഭാഗത്തും പിന്‍ ഭാഗത്തുമുള്ള ഡിസ്പ്ലേ തന്നെയാണ് ഫോണിനെ വ്യത്യസ്തനാക്കുന്നത്. മുന്നിലുള്ളത് 6.39 ഇഞ്ചിന്റെ ഫുള്‍ എച്ച്.ഡി അമോലെഡ് ഡിസ്പ്ലേയാണ്. പിന്നില്‍ ഉപയോഗിച്ചിരിക്കുന്നതാകട്ടെ 5.49 ഇഞ്ചിന്റെ ഡിസ്പ്ലേയും. ഒരു ഭാഗത്തു മാത്രമേ കാമറ ഉപയോഗിച്ചിട്ടുള്ളൂ. സെല്‍ഫി കാമറയില്ല. വീഡിയോ കോളിംഗിനായി ഫോണ്‍ തിരിച്ചുവച്ച് പിന്നിലെ കാമറ ഉപയോഗിക്കാവുന്നതാണ്.
മൂന്നു കാമറകളാണ് ഫോണിന്റെ പിന്നിലായി അണിനിരക്കുന്നത്. 12,2 മെഗാപിക്സലുകളുടെ സെന്‍സറുകളും കൂടെ 3ഡി സവിശേഷത ഉള്‍ക്കൊള്ളിച്ചതുമാണ് മൂന്നു കാമറകള്‍. മൂന്നു മീറ്റര്‍ വരെയുള്ള ഓബ്ജക്ടിനെ കൃത്യമായി കേന്ദ്രീകരിച്ചു ഫോട്ടോയെടുക്കാനുള്ള ശേഷിയുള്ളതാണ് 3ഡി കാമറ. കൂടാതെ ലൂണാര്‍ റിംഗ് എന്ന സാങ്കേതികവിദ്യയും ഫോണിലുണ്ട്.
ഹാര്‍ഡ്-വേയര്‍ രംഗത്ത് പുലിക്കുട്ടിയാണ് വിവോ നെക്സ് ഡ്യുവല്‍ ഡിസ്പ്ലേ എഡിഷന്‍ സ്മാര്‍ട്ട്ഫോണ്‍. കരുത്തിനായി സ്നാപ്ഡ്രാഗണ്‍ 845 പ്രോസസ്സറിനൊപ്പം 10 ജി.ബി റാമുമുണ്ട്. 128 ജി.ബിയാണ് ഇന്റേണല്‍ മെമ്മറി. എസ്.ഡി കാര്‍ഡ് സപ്പോര്‍ട്ട് ചെയ്യില്ല. 3,500 മില്ലി ആംപയറിന്റെ കരുത്തന്‍ ബാറ്ററിയും ഫോണിലുണ്ട്.
വില
ഇന്ത്യയില്‍ പുറത്തിറങ്ങുമ്പോള്‍ വില ഏകദേശം 53,000 രൂപയ്ക്കടുത്തു വരും. ചൈനയില്‍ ഡിസംബര്‍ 29 മുതല്‍ ഫോണ്‍ ലഭ്യമായിത്തുടങ്ങും.
Discussion about this post