ലാവയുടെ ഇസഡ് 91 വിപണിയില്‍

18:9 വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലെ, ഗ്ലാസ് ഫിനിഷ്, ഡുവല്‍ സിം എന്നിവയാണ് ഫോണിന്റെ പ്രധാനപ്രത്യേകതകള്‍

കൊച്ചി: ആകര്‍ഷകമായ ഡിസൈനില്‍ ലാവയുടെ ഇസഡ് 91 വിപണിയില്‍. പുതിയ സാങ്കേതികവിദ്യയും വ്യത്യസ്തമായ ഡിസൈനും കൂടിച്ചര്‍ന്ന ഇസഡ് 91 ആകര്‍ഷകമായ വിലയിലാണ് വിപണിയില്‍ എത്തിയിരിക്കുന്നത്. ഫേസ് റെക്കഗ്‌നിഷന്‍ സാങ്കേതിക വിദ്യയിലൂടെ 0.7 സെക്കന്‍ഡുകള്‍ക്കുള്ളില്‍ മുഖം തിരിച്ചറിഞ്ഞ് ലോക്ക് തുറക്കാനുള്ള സംവിധാനവും ഫോണിലുണ്ട്.

18:9 വൈഡ് സ്‌ക്രീന്‍ ഡിസ്‌പ്ലെ, ഗ്ലാസ് ഫിനിഷ്, ഡുവല്‍ സിം എന്നിവയാണ് ഫോണിന്റെ പ്രധാനപ്രത്യേകതകള്‍. നീല നിറത്തില്‍ ഫോണ്‍ ലഭ്യമാണ്. 5.7 ഇഞ്ച് എച്ച്ഡി+ ഡിസ്‌പ്ലെ, 3ജിബി റാം, ഫിംഗര്‍ പ്രിന്റ് സെന്‍സര്‍,എന്നിവയും ഫോണിന്റെ പ്രധാന ഘടകങ്ങളാണ്. 7.7എംഎം മാത്രമുള്ള കനം കുറഞ്ഞ ബോഡി എന്നിവയും ഫോണിനെ ആകര്‍ഷകമാക്കുന്നു.

3000 എംഎഎച്ച് ആണ് ബാറ്ററി. 32ജിബി ഇന്റേണല്‍ മെമ്മറി 128ജിബി വരെ എക്‌സ്പാന്റ് ചെയ്യാം. 8 എംപിയാണ് ഫ്രണ്ട് ക്യാമറ, പ്രധാന ക്യാമറ 13 എംപിയാണ്. സുരക്ഷക്കായി ഫിംഗര്‍ പ്രിന്റ് സ്‌കാനറും ഫോണിലുണ്ട്. ഒറ്റത്തവണ സൗജന്യ സ്‌ക്രീന്‍ റീപ്ലേസ്‌മെന്റും ലാവ വാഗ്ദാനം ചെയ്യുന്നു. 7999 രൂപയാണ് വിലയിട്ടിരിക്കുന്ന ഫോണിന് സ്‌ക്രാച്ചിനെ പ്രതിരോധിക്കുന്ന സ്‌ക്രീനാണ് ഫോണിലേതെന്നതും ഒരു പ്രത്യേകതയാണ്.

Exit mobile version