വണ്‍പ്ലസിന്റെ പുതിയ മോഡലായ വണ്‍പ്ലസ് 6ടി മക്ക്ലാറെന്‍ എഡിഷന്‍ ഇന്ത്യന്‍ വിപണിയിലേക്ക് എത്തുന്നു. വണ്‍പ്ലസിന്റെ ഫ്‌ലാഗ്ഷിപ്പ് മോഡലായ വണ്‍പ്ലസ് 6ടിയുടെ ലിമിറ്റഡ് എഡിഷനാണ് വിപണിയിലെത്തുന്നത്. കൂടാതെ റാപ്പ് ചാര്‍ജ് ടെക്‌നോളജി ആദ്യമായി അവതരിപ്പിക്കുന്ന മോഡല്‍ എന്ന പ്രത്യേകതയും മക്ക്ലാറന്‍ എഡിഷനുണ്ട്. ആഗോള വിപണിയില്‍ ഡിസംബര്‍ 13 മുതല്‍ ലഭ്യമായിരുന്നു.
മുംബൈയില്‍ നടക്കുന്ന ചടങ്ങിലാണ് വണ്‍പ്ലസ് 6ടിയുടെ മെക്ക്ലാറെന്‍ എഡിഷന്‍ പുറത്തിറക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ മെക്ക്ലാറെന്‍ എഡിഷന് 50,000 രൂപയാണ് വില. കാര്‍ബണ്‍ ഫൈബര്‍ ടെക്‌നോളജി ഉപയോഗിച്ച് നിര്‍മ്മിച്ച ഗ്ലാസ് ബാക്ക് കവറാണ് മെക്ക്ലാറെന്‍ എഡിഷന്റെ പ്രത്യേകത.
മക്ക്ലാറെന്റെ ലോഗോ ഫോണിന്റെ താഴെ കാണാനാകും. പപ്പായ ഓറഞ്ച്, ബ്ലാക്ക് എന്നീ നിറങ്ങളിലാണ് ഫോണ്‍ വിപണിയിലെത്തുന്നത്. പപ്പായ ഓറഞ്ച് നിറത്തിലാണ് ചാര്‍ജിങ് കേബിളും എത്തുന്നത്.
വാട്ടര്‍ ഡ്രോപ് നോച്ച് ഡിസ്പ്‌ളെയോടെ എത്തുന്ന 6.4 ഇഞ്ച് ഫുള്‍ എച്ച്ഡി എഎംഒഎല്‍ഇഡി ഡിസ്പ്ലെ, സ്‌നാപ്ഡ്രാഗണ്‍ 845 പ്രോസസ്സര്‍, 20 മിനിറ്റ് കൊണ്ട് ഒരു ദിവസം ഉപയോഗിക്കാനാവുന്ന ബാറ്ററി ചാര്‍ജ് ലഭിക്കുന്ന റാപ്പ് ചാര്‍ജോട് കൂടിയ 3700 എംഎഎച്ച് ബാറ്ററി, 10 ജിബി റാം, 256 ഇന്റേണല്‍ മെമ്മറി എന്നിവയാണ് വണ്‍പ്ലസ് 6 ടിയുടെ സവിശേഷതകള്‍.
ഫിംഗര്‍പ്രിന്റ് സ്‌കാനര്‍, ഫേസ് അണ്‍ലോക്ക് എന്നിവയും വണ്‍പ്ലസ് 6ടിക്ക് ഉണ്ട്. മികച്ച ക്യാമറയാണ് വണ്‍പ്ലസ് 6ടിക്ക് 16 എംപി + 20എംപി റിയര്‍ ക്യാമറ, 20 എംപി ഫ്രന്റ ക്യാമറയാണ് വണ്‍പ്ലസ് 6ടിക്ക്
Discussion about this post