ഫോട്ടോ ഷെയറിങ് ആപ്പായ ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്യുന്ന കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്നതായി പരാതി. കുട്ടികളുടെ ചിത്രങ്ങള്‍ അശ്ളീല വെബ്സൈറ്റിലേക്ക് മറിച്ച് വില്‍ക്കുന്ന ഒരു വലിയ സംഘം തന്നെ ഇന്‍സ്റ്റഗ്രാമില്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന ആരോപണം ശക്തമാണ്.
ഇന്‍സ്റ്റഗ്രാമില്‍ അപ്ലോഡ് ചെയ്തിട്ടിലുള്ള നീന്തല്‍ വേഷത്തിലുള്ള കുട്ടികളുടെ ചിത്രങ്ങള്‍ പങ്കു വെക്കുമ്പോഴാണ് #toddler bikini എന്ന ഹാഷ് ടാഗ് ഉപയോഗിക്കാറുണ്ട്. ഇതേ ഹാഷ് ടാഗ് ഉപയോഗിച്ചാണ് പീഡോഫീലുകള്‍ എന്ന് സംശയിക്കുന്ന ഒരു കൂട്ടര്‍ കുട്ടികളുടെ ചിത്രങ്ങള്‍ അശ്ളീല വെബ്സൈറ്റുകളിലേക്ക് കടത്തുന്നത്. ഒരേ ഹാഷ്ടാഗ് ആയത് കൊണ്ട് തന്നെ ഇക്കൂട്ടര്‍ക്ക് ഈ ചിത്രങ്ങള്‍ കണ്ടെത്താനും എളുപ്പമാണ്.
കുട്ടികളുടെ ചിത്രങ്ങള്‍ വ്യാപകമായി ദുരൂപയോഗം ചെയ്യപ്പെടുന്നു എന്ന് പരാതി ഉയര്‍ന്ന സാഹചര്യത്തില്‍ ഇത് സുരക്ഷയെ ബാധിക്കുന്ന കാര്യമാണെന്നും, അടിയന്തിരമായ നടപടി അധികൃതര്‍ സ്വീകരിക്കണമെന്നും ആവശ്യം ഉയര്‍ന്നിട്ടുണ്ട്.
Discussion about this post