ഗെയിം ആരാധകർക്കായി ഇതാ ഒരു ആശ്വാസവാർത്ത. ഏറെ കാലത്തിന്റെ കാത്തിരിപ്പിനൊടുവിൽ സിഡി പ്രൊജക്ട് റെഡിന്റെ സൈബർ പങ്ക് 2077 എന്ന ഗെയിം പുറത്തിറങ്ങിയിരിക്കുകയാണ്. ഗെയിമിന്റെ പുറത്തിറങ്ങൽ പലതവണ വൈകിയെങ്കിലും ഈ വർഷം തന്നെ ഇറങ്ങുമെന്ന പ്രതീക്ഷയിലായിരുന്നു ആരാധകർ. 500 ഓളം ആളുകളുള്ള ഒരു സംഘം REDengine 4 ഉപയോഗിച്ചാണ് ഇത് വികസിപ്പിച്ചെടുത്തത്.
പ്രപഞ്ചത്തിലെ ഒരു തുറന്ന ലോകമായ നൈറ്റ് സിറ്റിയിൽ നടക്കുന്ന ഒരു കഥയായിട്ടാണ് ഈ ഗെയിം ഉള്ളത്. യാതൊരു വ്യത്യാസവുമില്ലാതെ എല്ലാവർക്കും വാങ്ങാനും കളിക്കാനും സാധിക്കും. പ്ലേ സ്റ്റേഷൻ, എക്‌സ് ബോക്‌സ്, പിസി, ഗൂഗിൾ സ്റ്റേഡിയ, എൻവിഡിയ ജിഫോഴ്‌സ് ക്ലൗഡ് ഗെയിമിങ്ങ് തുടങ്ങിയവയിലെല്ലാം ഈ ഗെയിം ലഭ്യമാവും.
സൈബർ പങ്ക് 2077-ന്റെ പിസി പതിപ്പിന് 2999 രൂപയും പ്ലേ സ്റ്റേഷൻ എക്‌സ് ബോക്‌സ് പതിപ്പുകൾക്ക് 3499 രൂപയുമാണ് വില. എന്നാൽ ആമസോണിൽ പ്ലേ സ്റ്റേഷൻ, എക്‌സ് ബോക്‌സ് പതിപ്പുകളുടെ ഫിസിക്കൽ വേർഷൻ 3999 രൂപയും പിസി വേർഷന്റെ ഡിസ്‌കിന് 2499 രൂപയുമാണ് വില. എക്‌സ് ബോക്‌സ് പതിപ്പിന് 60 ജിബിയിൽ താഴെയാവും വലുപ്പം, പിഎസ് 4 ൽ 63:88 ജിബിയുമെന്നാണ് റിപ്പോർട്ട്.
Discussion about this post