ഇന്ത്യന്‍ വിപണിയിലേക്ക് തിരിച്ച് വരവിനൊരുങ്ങി ചൈനീസ് സ്മാര്‍ട്ട്ഫോണ്‍ നിര്‍മാതക്കളായ ‘മെയ്സു’. ഡിസംബര്‍ ആദ്യ വാരത്തോടെ മൂന്ന് പുതിയ ഫോണുകള്‍ കമ്പനി അവതരിപ്പിക്കും.
ആദ്യം വണ്‍പ്ലസ് 6M യെ ലക്ഷ്യം വെച്ചുള്ള M16T.H എന്ന ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് മെയ്സുവിന്റെ പദ്ധതി. കൂടാതെ ഇതേ മാസം തന്നെ മറ്റു രണ്ട് ഫോണുകള്‍ കൂടി കമ്പനി അവതരിപ്പിക്കും.
മെയ്സുവിന്റെ M1 നോട്ട് ആണ് ഇന്ത്യയില്‍ ഇറങ്ങിയ കമ്പനിയുടെ ആദ്യ സ്മാര്‍ട്ട്ഫോണ്‍. 64 ബിറ്റ് ഹിലിയോ X10 ഒക്റ്റാകോര്‍ പ്രൊസസറുമായി ഇറങ്ങിയ M1 നോട്ടിന് ഫാസ്റ്റ് ചാര്‍ജിങ് സംവിധാനവും 16 ജി.ബി സ്റ്റോറേജും ഉണ്ടായിരുന്നു.ഡ്യുവല്‍ സ്ക്രീനുമായി ഇറങ്ങിയ പ്രോ7 ആയിരുന്നു ഇന്ത്യയില്‍ മെയ്സുവിന്റേതായി ഇറങ്ങിയ അവസാന സ്മാര്‍ട്ട്ഫോണ്‍.
ചൈനീസ് മൊബൈല്‍ കമ്പനികളുടെ വലിയ മാര്‍ക്കറ്റാണ് ഇന്ത്യന്‍ വിപണി. ഇന്ത്യന്‍ മൊബൈല്‍ വിപണിയുടെ നല്ല പങ്കും ചൈനീസ് കമ്പനികളുടെ കൈപിടിയിലാണ്. ഷവോമി, വണ്‍പ്ലസ് ബ്രാന്‍ഡുകള്‍ കൈപിടിയിലാക്കിയ അവസരത്തിലാണ് മെയ്സുവിന്റെ മടങ്ങി വരവ്.
ഒടുവിലത്തെ റിപ്പോര്‍ട്ട് പ്രകാരം, ഇന്ത്യന്‍ സ്മാര്‍ട്ട്ഫോണ്‍ വിപണിയുടെ 23 ശതമാനവും ഷവോമി ബ്രാന്‍ഡിനാണ്. വണ്‍പ്ലസ് 6 മായി വന്ന് തരംഗം സൃഷ്ടിച്ച വണ്‍പ്ലസ് കമ്പനിയും ഇന്ത്യയിലെ ജനപ്രിയ ബ്രാന്‍ഡാണ്.
Discussion about this post