കിടിലന്‍ പവര്‍ ബാങ്കുമായി ഡുറാസെല്‍

ഡുറാസെല്ലിന്റെ 10050എംഎഎച്ച് പവര്‍ ബാങ്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്

സ്മാര്‍ട് ഫോണ്‍ ഉപയോഗിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതോടെ പവര്‍ ബാങ്കുകളുടെയും അതിവേഗ ചാര്‍ജിങ് സംവിധാനങ്ങളുടെയും ആവശ്യവും കൂടി. മിക്ക സ്മാര്‍ട് ഫോണുകളുടെയും പ്രധാന വെല്ലുവിളി ബാറ്ററി ലൈഫ് തന്നെയാണ്. നിലവില്‍ ഫോണുകളുടെ ചാര്‍ജിങ് സഹായത്തിന് മികച്ച പവര്‍ ബാങ്കുകള്‍ വേണ്ടതുണ്ട്. അത്തരത്തില്‍ ഫോണ്‍ ചാര്‍ജിങ് ഉപകാരപ്പെടുന്ന മികച്ച പവര്‍ ബാങ്കാണ് ഡുരാസെല്‍.

ഡുറാസെല്ലിന്റെ 10050എംഎഎച്ച് പവര്‍ ബാങ്കാണ് ഇന്ത്യയില്‍ അവതരിപ്പിച്ചത്. ആമസോണ്‍ ഇന്ത്യ വഴിയാണ് ഈ പവര്‍ ബാങ്കിന്റെ വില്‍പ്പന.

ആന്‍ഡ്രോയ്ഡ്, ഐഒഎസ് ഹാന്‍ഡ്‌സെറ്റുകളില്‍ ചാര്‍ജിങ് നടത്താന്‍ ഡുറാസെല്‍ പവര്‍ ബാങ്കിന് സാധിക്കും. ഡുറാസെല്‍ പവര്‍ ബാങ്ക് വഴി സ്മാര്‍ട് ഫോണുകള്‍ 20 മിനിറ്റിനുള്ളില്‍ 30 ശതമാനം വരെ ചാര്‍ജുചെയ്യാന്‍ കഴിയുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 10050 എംഎഎച്ച് പവര്‍ ബാങ്കിന്റെ വില 1,999 രൂപയാണ്.

Exit mobile version