വാഷിങ്ടണ്‍: വരുന്ന 25 വര്‍ഷത്തിനകം മനുഷ്യനെ ചൊവ്വയിലേക്ക് അയക്കാനുള്ള പദ്ധതിയുമായി അമേരിക്കന്‍ സ്പേസ് ഏജന്‍സിയായ നാസ. ഇതിനായുള്ള പരീക്ഷണങ്ങള്‍ ആരംഭിച്ചതായി നാസ അറിയിച്ചു.
”ഇത് വലിയൊരു മിഷനാണ് സാമ്പത്തികമായുള്ള ചെലവ് മാത്രമല്ല. സാങ്കേതികപരമായും ഒരുപാട് മുന്നേറേണ്ടതുണ്ട്. എല്ലാത്തിലുമുപരി ചൊവ്വയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടാന്‍ മനുഷ്യന് കഴിയണം. 25 വര്‍ഷത്തിനകം എല്ലാം സാധ്യമാകുമെന്നാണ് പ്രതീക്ഷ”. നാസയുടെ വിരമിച്ച ബഹിരാകാശ വൈമാനികന്‍ ടോം ജോണ്‍സ് പറഞ്ഞു.
നിലവിലെ സാങ്കേതിക വിദ്യയില്‍ ചുരുങ്ങിയത് ഒമ്പത് മാസം എടുക്കും ചൊവ്വയിലെത്താന്‍. മാത്രമല്ല നമ്മുടെ കയ്യിലുള്ള സാങ്കേതിക വെച്ച് മനുഷ്യന് ചൊവ്വയിലിറങ്ങാന്‍ കഴിയില്ല.
ചൊവ്വയുടെ മണ്ഡലത്തില്‍ ദീര്‍ഘനേരം ഭാരമില്ലായ്മ അനുഭവപ്പെടുന്നതിനാല്‍ റെറ്റിനയുടെ ഞരമ്പുകളെ പ്രതികൂലമായി ബാധിക്കും. ഇത് കാഴ്ച്ചയ്ക്ക് തിരിച്ചടിയാകും. ഗുരുത്വാകര്‍ഷണം പൂജ്യം ആയതിനാല്‍ എല്ലുകളില്‍ കാത്സ്യക്കുറവിനും എല്ലുകളുടെ മാസ് കുറയുന്നതിനും കാരണമാകുമെന്ന് നാസ ശാസ്ത്രജ്ഞര്‍ ചൂണ്ടിക്കാണിക്കുന്നു.
ചൊവ്വയില്‍ മനുഷ്യനെ ഇറക്കാന്‍ വലിയ സാങ്കേതിക വിദ്യ ആവശ്യമാണ് അതിനായുള്ള പണി ഇന്ന് തുടങ്ങിയാല്‍ 25 വര്‍ഷത്തിന് അപ്പുറം സ്വപ്നം യാഥാര്‍ത്യമാകുമെന്ന് ജോണ്‍സ് കൂട്ടിച്ചേര്‍ത്തു.
ചൊവ്വയില്‍ മനുഷ്യനെ ഇറക്കുന്നതിന് ഉദ്ദേശ്യം 7160 കോടി രൂപ ചെലവ് വരുമെന്നാണ് നാസ പ്രതീക്ഷിക്കുന്നത്.
Discussion about this post