വമ്പന്‍ ഏറ്റെടുക്കലിനൊരുങ്ങി ടാറ്റാ സ്റ്റീല്‍

tata steel
മുംബൈ: ടാറ്റാ സ്റ്റീല്‍ വമ്പന്‍ ഏറ്റെടുക്കലിനു തയാറെടുക്കുന്നു. കടക്കെണിയിലായ രണ്ടു സ്റ്റീല്‍ കമ്പനികളെ (ഭൂഷന്‍ സ്റ്റീലും ഭൂഷന്‍ പവര്‍ ആന്‍ഡ് സ്റ്റീലും) ഏറ്റെടുക്കാനാണു നീക്കം. എന്‍ ചന്ദ്രശേഖരന്‍ ടാറ്റാ ഗ്രൂപ്പ് മേധാവിയായ ശേഷമുള്ള ഏറ്റവും വലിയ നടപടിയാണിത്. മൊത്തം 60,000 കോടി രൂപയാണ് കണക്കെണിയിലായ ഇവ രണ്ടും കൂടി വാങ്ങാന്‍ മുടക്കുക. ഈ കന്പനികള്‍ നാഷണല്‍ കന്പനി ലോ ട്രൈബ്യൂണലി(എന്‍സിഎല്‍ടി)ന്റെ പരിഗണനയിലാണ്. കന്പനികള്‍ ഏറ്റെടുക്കാന്‍ താത്പര്യമുള്ളവരെ വിളിച്ചപ്പോഴാണു ടാറ്റാ സ്റ്റീല്‍ രണ്ടിനും താത്പര്യമറിയിച്ചത്. മറ്റു കന്പനികള്‍ ഓഫര്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ തുക ടാറ്റാ നല്‍കും. രണ്ടും കൂടി വര്‍ഷം 88 ലക്ഷം ടണ്‍ സ്റ്റീല്‍ ഉത്പാദനശേഷിയുണ്ട്. ഇവ ഏറ്റെടുത്തു കഴിയുമ്പോള്‍ ടാറ്റാ സ്റ്റീലിന്റെ ശേഷി 218 ലക്ഷം ടണ്‍ ആയി ഉയരും. ഇതോടെ സ്റ്റീല്‍ അഥോറിറ്റി (സെയില്‍)യേക്കാള്‍ ശേഷിയുള്ളതാകും ടാറ്റാ സ്റ്റീല്‍. ഭൂഷന്‍ പവറിന് 720 മെഗാവാട്ടിന്റെ താപവൈദ്യുത നിലയമുണ്ട്. സിംഗാള്‍മാരുടേതാണു ഭൂഷന്‍ ഗ്രൂപ്പ്. എന്നാല്‍ ഭൂഷന്‍ സ്റ്റീലും ഭൂഷന്‍ പവര്‍ ആന്‍ഡ് സ്റ്റീലും രണ്ടു ശാഖകളുടേതാണ്. ഉടമകള്‍ തമ്മില്‍ യോജിപ്പുമില്ല.56,000 കോടി രൂപയുടെ കടബാധ്യതയുള്ള ഭൂഷന്‍ സ്റ്റീലിന് 35,000 കോടി രൂപയാണു ടാറ്റാ മുടക്കുക. ജിന്‍ഡല്‍ സൗത്ത് വെസ്റ്റ് (ജെഎസ്ഡബ്ല്യു) 29,500 കോടി മുടക്കാന്‍ തയാറായിരുന്നു. ഭൂഷന്‍ പവറിന് ടാറ്റാ 24,500 കോടി മുടക്കും. ജെഎസ്ഡബ്ല്യു 13,000 കോടിയാണ് ഓഫര്‍ ചെയ്തത്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)