കുട്ടി നാനോ യാത്ര നിര്‍ത്തുന്നു; ജൂണില്‍ കയറ്റുമതിയില്‍ വട്ടപ്പൂജ്യം; നിര്‍മ്മിച്ചത് ഒരെണ്ണം മാത്രം; രത്തന്‍ ടാറ്റയുടെ 'ബ്രെയിന്‍ ചൈല്‍ഡിന് അന്ത്യം

auto,car,nano,tata,india

ന്യൂഡല്‍ഹി: നാനോ പ്രേമികള്‍ക്ക് ഒരു ദുഖ വാര്‍ത്ത..! ലോകത്തിലെ ഏറ്റവും വില കുറഞ്ഞ കാറെന്ന ഖ്യാതി സ്വന്തമാക്കിയ നാനോ യാത്ര അവസാനിപ്പിക്കുന്നു. ജൂണ്‍ മാസം ഒറ്റ കാര്‍ മാത്രമാണ് കമ്പനി നിര്‍മിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക വിശദീകരണമൊന്നും ടാറ്റാ മോട്ടേഴ്‌സ് പുറത്ത് വിട്ടിട്ടില്ല.

Image result for nano car

ജൂണ്‍ മാസത്തില്‍ കയറ്റുമതിയുടെ കാര്യത്തില്‍ വട്ടപ്പൂജ്യമാണ് രത്തന്‍ ടാറ്റയുടെ 'ബ്രെയിന്‍ ചൈല്‍ഡിന്റെ റെക്കോര്‍ഡ്. ജൂണ്‍ മാസത്തില്‍ വിറ്റത് മൂന്ന് കാറുകള്‍ മാത്രം. കഴിഞ്ഞ വര്‍ഷം ജൂണില്‍ 167 കാറുകള്‍ വിറ്റപ്പോള്‍ 25 നാനോ കയറ്റുമതി ചെയ്തിരുന്നു.

Image result for nano car

ഈ സാഹചര്യത്തില്‍ നാനോ 2019ന് അപ്പുറം കടക്കില്ലെന്ന് തങ്ങള്‍ക്കറിയാമെന്ന് കമ്പനി വക്താവ് പറഞ്ഞു. കാറിന്റെ നിര്‍മാണം നിലനില്‍ക്കണമെങ്കില്‍ പുതിയ നിക്ഷേപം വേണം. എന്നാല്‍ ഇക്കാര്യത്തില്‍ ഒരു അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കസ്റ്റമര്‍ ഡിമാന്റുള്ള കീ മാര്‍ക്കറ്റുകള്‍ക്ക് വേണ്ടി ഉത്പാദനം തുടരുമെന്നും അവര്‍ വ്യക്തമാക്കി.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)