മണിരത്നം ചിത്രം അലൈയ്പ്പായുതേ എന്ന ചിത്രത്തിലൂടെ വന്ന് പ്രേക്ഷക ഹൃദയം കവര്‍ന്ന താരമാണ് മാഡി എന്ന് ആരാധകര്‍ സ്നേഹത്തോടെ വിളിക്കുന്ന മാധവന്. താരത്തിന്റെ ഇരുപതാം വിവാഹവാര്‍ഷികമാണ് ഇന്ന്. താരം തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇക്കാര്യം ആരാധകരോട് പങ്കുവെച്ചത്. ഭാര്യ സരിതയ്ക്കൊപ്പമുള്ള മനോഹര ചിത്രത്തിനൊപ്പമാണ് താരം വിശേഷം പങ്കുവെച്ചത്.
‘നിന്റെ മിഴിയിലെ നക്ഷത്രത്തിളക്കവും നിന്റെ പുഞ്ചിരിയും കാരണം ഞാനൊരു ചക്രവര്‍ത്തിയാണെന്ന് തോന്നിപ്പോകുന്നു. നിന്റെ നിരുപാധികമായ സ്നേഹത്തിന് മുന്നില്‍ ഞാന്‍ അടിമയാണ്. കാരണം അത്രയും മനോഹരിയാണ് നീ. നിന്നോട് എനിക്ക് ഭ്രാന്തമായ പ്രണയമാണ്. വിവാഹത്തിന്റെ ഇരുപത് വര്‍ഷങ്ങള്‍’ എന്നാണ് മാധവന് ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത്.
വിജയ് സേതുപതിക്കൊപ്പം എത്തിയ ‘വിക്രം വേദ’ എന്ന ചിത്രമാണ് മാധവന്റെ ഒടുവില്‍ തമിഴില്‍ പുറത്തിറങ്ങിയ ചിത്രം. ഐഎസ്ആര്‍ഒ ചാരക്കേസില്‍ പെട്ട് ജയില്‍ ശിക്ഷ അനുഭവിച്ച ശാസ്ത്രജ്ഞന് നമ്പി നാരായണന്റെ ജീവിതം അടിസ്ഥാനമാക്കി ചിത്രം സംവിധാനം ചെയ്യുന്നത് മാധവനാണ്. റോക്കട്രി എന്നാണ് ചിത്രത്തിന്റെ പേര്.
Discussion about this post