തല അജിത്തിന്റെ ‘വിശ്വാസം’ പൊങ്കലിന് എത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍

ആരാധകര്‍ വളരെ ആകാംക്ഷയോടെ കാത്തിരിക്കുന്ന തല അജിത്ത് ചിത്രമാണ് വിശ്വാസം. ഒരിടവേളയ്ക്ക് ശേഷമാണ് അജിത് നായകനായി എത്തുന്നത്. ചിത്രത്തിന്റെ ചിത്രീകരണം അവസാനഘട്ടത്തിലാണ്. 2019ല്‍ പൊങ്കലിന് ആയിരിക്കും ചിത്രം റിലീസിനെത്തുക എന്നാണ് അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി അറിയിച്ചു.

ചിത്രത്തില്‍ തല നരയ്ക്കാത്ത ലുക്കിലും സാള്‍ട് ആന്‍ഡ് പെപ്പര്‍ ലുക്കിലും അജിത് അഭിനയിക്കുന്നുണ്ട്. ചിത്രത്തില്‍ അജിത് ഇരട്ടവേഷത്തിലായിരിക്കും അഭിനയിക്കുകയെന്ന് നേരത്തെ തന്നെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനാണ് ഒരു കഥാപാത്രമെന്നായിരുന്നു റിപ്പോര്‍ട്ട്. നിരവധി ഷൂട്ടിംഗ് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുണ്ട്. ചിത്രത്തിനായി ചെന്നൈ റൈഫിള്‍ ക്ലബില്‍ അജിത് ഷൂട്ടിംഗില്‍ പരിശീലനം നേടിയിരുന്നു. അതേസമയം മധുര സ്വദേശിയായ കഥാപാത്രമായും അജിത് ചിത്രത്തിലുണ്ടാകും എന്നും റിപ്പോര്‍ട്ടുണ്ട്. വിശ്വാസത്തില്‍ അജിത് ഒരു പാട്ടും ആലപിക്കുന്നുണ്ട്. നായികയായി അഭിനയിക്കുന്നത് നയന്‍താരയാണ്.

Exit mobile version