ചെന്നൈ : കടം വാങ്ങിയ പണം തിരികെ നല്‍കിയിട്ടും രേഖകള്‍ തിരികെത്തരുന്നില്ലെന്ന നടന്‍ വിശാലിന്റെ പരാതിയില്‍ പ്രതികരണവുമായി നിര്‍മാതാവ് ആര്‍.ബി ചൗധരി രംഗത്ത്.
വിശാല്‍ പണം നല്‍കിയിട്ടുണ്ടെന്നും വഞ്ചിക്കാന്‍ ഉദ്ദേശമില്ലെന്നും ചൗധരി അറിയിച്ചു. “എന്റെ പക്കല്‍ നിന്നും തിരുപ്പൂര്‍ സുബ്രഹ്‌മണ്യത്തിന്റെ പക്കല്‍ നിന്നും വിശാല്‍ വായ്പ്പയെടുത്തിരുന്നു. സംവിധായകന്‍ ശിവകുമാറാണ് രേഖകള്‍ കൈകാര്യം ചെയ്തിരുന്നത്. എന്നാല്‍ അദ്ദേഹത്തിന്റെ മരണശേഷം രേഖകള്‍ കണ്ടെടുക്കാന്‍ സാധിച്ചില്ല. വിശാല്‍ പണം മുഴുവന്‍ തിരികെ നല്‍കിയപ്പോള്‍ അത് സാക്ഷ്യപ്പെടുത്തി നല്‍കിയിരുന്നു. ആ രേഖകള്‍ വെച്ച് വിശാലിനെ ഭീഷണിപ്പെടുത്തുമെന്നാണ് അദ്ദേഹം ധരിച്ചുവെച്ചിരിക്കുനന്നത്. അങ്ങനെ സംഭവിക്കുകയില്ല.” ചൗധരി വ്യക്തമാക്കി.
നിര്‍മാതാവിനെതിരെ വ്യാഴാഴ്ചയാണ് വിശാല്‍ പോലീസില്‍ പരാതി നല്‍കിയത്.2018ല്‍ ഇരുമ്പ് തിറൈ എന്ന ചിത്രത്തിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് വിശാലിന്റെ ഉടമസ്ഥതയിലുള്ള വിശാല്‍ ഫിലിം ഫാക്ടറി ആര്‍.ബി ചൗധരിയില്‍ നിന്ന് പണം വാങ്ങിയിരുന്നു. സ്വന്തം വീടാണ് വിശാല്‍ ഈടായി നല്‍കിയത്. എന്നാല്‍ പണം നല്‍കിയിട്ടും രേഖകള്‍ തിരികെ നല്‍കുന്നില്ലെന്നായിരുന്നു വിശാല്‍ ആരോപിച്ചത്.
Discussion about this post