വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ താലിബാന്‍ ആക്രമണത്തില്‍ 37 മരണം

world,kabool,attack,war

കാബുള്‍: വടക്കന്‍ അഫ്ഗാനിസ്ഥാനില്‍ തീവ്രവാദ ആക്രമണങ്ങളില്‍ 37 പേര്‍ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരില്‍ 14 പേര്‍ സൈനികരാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്തം താലിബാന്‍ ഏറ്റെടുത്തു.

ദസ്തി ആര്‍ചി ജില്ലയിയെ ചെക്ക്‌പോസ്റ്റില്‍ നടന്ന ആക്രമണത്തില്‍ 13 സുരക്ഷാ ഉദ്യോഗസ്ഥരാണ് കൊല്ലപ്പെട്ടത്. ഈ ആക്രമണത്തില്‍ 15 പേര്‍ക്ക് പരിക്കേറ്റു. ഞായറാഴ്ച രാത്രി തുടങ്ങിയ ആക്രമണം തിങ്കളാഴ്ച പുലര്‍ച്ചെ വരെ നീണ്ടു. സുരക്ഷാ ഉദ്യോഗസ്ഥരെ ലക്ഷ്യമിട്ടായിരുന്നു ആക്രമണം നടത്തിയതെന്നാണ് സൂചന.

ഏറ്റുമുട്ടലിനിടെ ഏഴ് താലിബാന്‍ ഭീകരരെ സൈന്യം വധിച്ചു. അക്രമകാരികളായ എട്ട് ഭീകരവാദികളെ പരിക്കുകളോടെ സൈന്യം കസ്റ്റഡിയിലെടുത്തു.

ദാറാ സഫ് ജില്ലയിലും സുരക്ഷാ ഉദ്യോഗസ്ഥര്‍ക്കു നേരെ ആക്രമണമുണ്ടായി. ഇതില്‍ 14 പൊലീസ് ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഈ ആക്രമണങ്ങളുടെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)