ലഹരിമരുന്നുമായി രക്ഷപ്പെട്ട് ഓടി, എത്തിയത് എക്‌സൈസിന് മുന്‍പില്‍! കൈയ്യിലെന്താടാ എന്ന ചോദ്യത്തിന് ‘പനിയ്ക്കുള്ള മരുന്നാണ് സാറേ’ എന്ന് മറുപടി, ‘ഓടിച്ചിട്ട് വാങ്ങിക്കുന്ന മരുന്ന്’ എന്നാല്‍ ഒന്ന് കാണിച്ചേ എന്ന് ഉദ്യോഗസ്ഥരും; ഒടുവില്‍ 21കാരന് പിടിവീണു
കൊച്ചി: ലഹരി മരുന്ന് വില്‍പ്പനക്കാരനായ യുവാവിന് പറ്റിയ ഏറ്റവും വലിയ അമളിയാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. എക്‌സൈസ് എത്തിയിട്ടുണ്ടെന്ന വിവരം അറിഞ്ഞപ്പാടെ മരുന്നുമായി ഓടിരക്ഷപ്പെടാന്‍ ശ്രമം നടക്കുന്നതിനിടെയാണ് സംഭവം. ...