വേനലെത്തുന്നതിന് മുമ്പേ കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് വയനാട്; കതിനപ്പാറയില്‍ കുടിവെള്ള ക്ഷാമം രൂക്ഷം
കല്‍പ്പറ്റ: വേനല്‍ അടുക്കുംമുമ്പേ കുടിവെള്ള ക്ഷാമത്തില്‍ വലഞ്ഞ് വയനാട്. അമ്പലവയല്‍ പഞ്ചായത്തിലെ ചീങ്ങേരി മലയടിവാരത്ത് താമസിക്കുന്ന കതിനപ്പാറയിലെ 17 കുടുംബങ്ങളാണ് മൂന്ന് മാസമായി കുടിവെള്ളം ലഭിക്കാതെ ദുരിതത്തിലായിരിക്കുന്നത്. ...










