വിവാഹസമ്മാനമായി നാട്ടിലെ ശോചനീയാവസ്ഥയിലുള്ള അങ്കണവാടിക്കായി ഭൂമി നൽകി; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അരലക്ഷവും; മാതൃകയായി പ്രജോഷും വർഷയും
കൽപകഞ്ചേരി: മലപ്പുറം വളവന്നൂർ കന്മനം രണ്ടാലിൽ നടന്ന ഈ വിവാഹം നാടിന് തന്നെ വലിയ ആഘോഷമായിരിക്കുകയാണ്. കോവിഡ് പ്രോട്ടോക്കോൾ പാലിച്ച് നടത്തുന്ന വിവാഹമായതിനാൽ തന്നെ അതിഥികളെയൊന്നും ക്ഷണിച്ചിരുന്നില്ല. ...