സൗജന്യ റേഷന്‍ വീട്ടുപടിക്കല്‍, പാവപ്പെട്ടവര്‍ക്ക് 12,000 രൂപ ധനസഹായം; അഞ്ച് ലക്ഷം തൊഴിലവസരങ്ങള്‍, ജനപ്രിയ പദ്ധതികളുമായി മമതയുടെ പ്രകടനപത്രിക
കൊല്‍ക്കത്ത: ദരിദ്രരെയും പിന്നോക്കക്കാരെയും ആകര്‍ഷിക്കാന്‍ സാമ്പത്തിക പദ്ധതികളുമായി മമതാ ബാനര്‍ജി പ്രകടനപത്രിക പുറത്തിറക്കി. കാലിന് പരിക്കേറ്റതിനാല്‍ വീല്‍ചെയറില്‍ ഇരുന്നുകൊണ്ടാണ് മമതാ പ്രകടനപത്രിക പുറത്തിറക്കിയത്. സംസ്ഥാനത്തെ തൊഴിലില്ലായ്മ പരിഹരിക്കും. ...