ലേബർ റൂമിൽ വെച്ച് നിലത്തുവീണ കുഞ്ഞിന്റെ തലയോട്ടിക്ക് പൊട്ടൽ; നാല് ദിവസം പ്രായമായ കുട്ടിയെ എസ്എടി ആശുപത്രിയിലേക്ക് മാറ്റി; പരാതി നൽകി ബന്ധുക്കൾ
നെയ്യാറ്റിൻകര: പ്രസവിച്ച് നാലുദിവസം മാത്രം പ്രായമായ കുഞ്ഞ് നിലത്തുവീണ സംഭവത്തിൽ കുഞ്ഞിന്റെ ആരോഗ്യനില തൃപ്തികരം. നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രക്തപരിശോധനയ്ക്കിടെ ലേബർറൂമിലെ റേഡിയന്റ് വാമറിൽനിന്ന് നവജാതശിശു തെറിച്ചുനിലത്തുവീഴുകയായിരുന്നു. ...