‘പ്ലസ്ടുവിന് സയൻസ് എടുക്കാത്തതിന്റെ പേരിൽ ടീച്ചർ സംസാരിക്കാതെ ഇരുന്നിട്ടുണ്ട്. എന്നാൽ എന്റെ തീരുമാനം തന്നെയായിരുന്നു ശരി എന്ന് പലപ്പോഴും തോന്നും”, ഇരുപത്തിരണ്ടാം വയസ്സിൽ ഐആർഎസ് നേടിയ, കേരളത്തിലെ ഏറ്റവും പ്രായം കുറഞ്ഞ സിവിൽ സെർവന്റിനെ പരിചയപ്പെടാം
സ്‌കൂളിലും കോളേജിലുമൊക്ക പാഠ്യേതര പ്രവർത്തനങ്ങളിലെ നിറസാന്നിധ്യമായിരുന്നു റുമൈസ ഫാത്തിമ. മോഡൽ യുണൈറ്റഡ് നേഷൻസ്, പാർലമെന്ററി ഡിബേറ്റ് കോംപറ്റീഷൻസ് തുടങ്ങി റുമൈസയുടെ കയ്യെത്താത്ത മേഖലകളില്ല എന്ന് വേണമെങ്കിൽ പറയാം. ...