തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ല; ബിജെപിയെ തകര്‍ക്കുകയാണ് തെരഞ്ഞെടുപ്പ് ലക്ഷ്യം; മുല്ലപ്പള്ളി രാമചന്ദ്രന്‍
തൃശ്ശൂര്‍: വരാനിരിക്കുന്ന ലോകസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന നിലപാട് വ്യക്തമാക്കി കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. വടകര മണ്ഡലത്തില്‍ മത്സരിക്കുന്നതിനുള്ള സാധ്യതയുണ്ടെന്ന വാര്‍ത്തകളുണ്ടായിരുന്നെങ്കിലും സ്ഥാനാര്‍ത്ഥിയാകാന്‍ താല്‍പര്യമില്ലെന്ന് മുല്ലപ്പള്ളി പറഞ്ഞു. ...