അധ്വാനിയായ മണിക്കുട്ടനും തട്ടുകടയും നാട്ടുകാർക്ക് ഏറെ പ്രിയപ്പെട്ടത്; പ്രതിസന്ധിയിലും പുതുക്കി പണിത വീട്ടിൽ താമസിക്കാനായത് ഒറ്റദിവസം; അഞ്ചുപേരും വീട്ടിൽ വീണ്ടുമൊരിക്കൽ എത്തിയത് ജീവനറ്റ്
കല്ലമ്പലം: നാട്ടുകാരുടെ പ്രിയപ്പെട്ട തട്ടുകടയായിരുന്നു മണിക്കുട്ടന്റേത്. ഉച്ചയ്ക്ക് തുറക്കുന്ന കടയിലെ ബീഫും പൊറോട്ടയും പുട്ടും ചായയും കറികളുമെല്ലാം തേടി ദൂരെ നിന്നുപോലും ആളുകളെത്തിയിരുന്നു. സ്ഥാരമായി കഴിക്കുന്നവരും ഏറെ. ...