കാഴ്ച ശക്തി ഇല്ല; ബാക്കിയായ ടിക്കറ്റുകള്‍ ഒന്നിച്ച് വാങ്ങി പോലീസ്, നിരാശനായി നിന്ന ഷൈജു മടങ്ങിയത് നിറപുഞ്ചിരിയോടെ
പെരിന്തല്‍മണ്ണ: പതിവുപോലെ സിവില്‍ സ്റ്റേഷനില്‍ ലോട്ടറി വില്‍പ്പനയ്ക്ക് എത്തിയ പെരിന്തല്‍മണ്ണ സ്വദേശിയായ ഷൈജുവിന് കഴിഞ്ഞ ദിവസം സന്തോഷത്തിന്റെ ദിനമായിരുന്നു. 90 ശതമാനം കാഴ്ച ശക്തിയില്ലാതെയാണ് ഷൈജുവിന്റെ ജീവിതം. ...