താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണ്; നിലപാട് വ്യക്തമാക്കി താരസംഘടനയായ അമ്മ
തിരുവനന്തപുരം: കൊവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ താരങ്ങള്‍ പ്രതിഫലം കുറയ്ക്കാന്‍ തയ്യാറാണെന്ന് താരസംഘടനയായ അമ്മ. നിര്‍മ്മാതാക്കളുടെ കൂട്ടായ്മയായ പ്രൊഡ്യൂസേഴ്സ് അസോസിയേഷനെ ഇക്കാര്യം ഉടന്‍ അറിയിക്കുമെന്നും സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ...