കൊവിഡ് സ്ഥിരീകരിച്ച ഗർഭിണിക്ക് ചികിത്സ നിഷേധിച്ചു; റോഡിൽ കുഞ്ഞിന് ജന്മം നൽകി! ഡോക്ടർക്കും ഹെൽത്ത് സെന്റർ സൂപ്രണ്ടിനും സസ്പെൻഷൻ
ഹൈദരാബാദ്: തെലങ്കാനയിൽ കോവിഡ് സ്ഥിരീകരിച്ച ഗർഭിണിയ്ക്ക് ചികിത്സ നിഷേധിച്ചു. ഇതേതുടർന്ന് യുവതി നടുറോഡിൽ കുഞ്ഞിന് ജന്മം നൽകി. നാഗർകുർനൂൾ ജില്ലയിലെ അച്ചമ്പേട്ടിലുള്ള കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിലാണ് സംഭവം. ...