റോഡില്ല, ആദിവാസി ഊരിലെ സ്ത്രീയുടെ മൃതദേഹം വടിയില്‍ കെട്ടിത്തൂക്കി വീട്ടിലെത്തിച്ചു
ബംഗളൂരു: ആദിവാസി ഊരിലെ സ്ത്രീയുടെ മൃതദേഹം വീട്ടിലെത്തിച്ചത് വടിയില്‍ കെട്ടിത്തൂക്കി. കര്‍ണാടകയിലെ ചിക്കമംഗളൂരുവിലെ ആദിവാസി കോളനിയിലാണ് സംഭവം. റോഡില്ലാത്തതിനെ തുടര്‍ന്നാണ് 55കാരിയായ ശാരദാമ്മയുടെ മൃതശരീരം കെട്ടിത്തൂക്കി കൊണ്ടുവന്നത്. ...