ഡ്രൈവർ ജോലി ചെയ്തും തൊഴിലുറപ്പ് ജോലിക്ക് പോയും മകളെ പഠിപ്പിച്ച് അഭിഭാഷകയാക്കി; ഒടുവിൽ എല്ലാം അവസാനിപ്പിച്ച് അഷ്ടമിയുടെ ആത്മഹത്യ; ദുരൂഹതയെന്ന് ആരോപണം
കൊല്ലം: ജീവിത പ്രാരാബ്ദങ്ങൾക്കിടയിലും പഠനത്തിൽ മിടുക്കിയായ മകളെ കഷ്ടപ്പെട്ട് പഠിപ്പിച്ച് അഭിഭാഷകയാക്കിയ മാതാപിതാക്കൾക്ക് ഇനിയും അഷ്ടമിയുടെ വിയോഗം വിശ്വസിക്കാനായിട്ടില്ല. അഷ്ടമിയെ കുറിച്ച് ബന്ധുക്കൾക്കും നാട്ടുകാർക്കുമെല്ലാം പറയാൻ നല്ലതുമാത്രം. ...