സംസ്ഥാനത്ത് വീണ്ടും ആഫ്രിക്കന്‍ പന്നിപ്പനി, അതീവജാഗ്രതയില്‍ പ്രദേശം
കോട്ടയം: സംസ്ഥാനത്ത് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചു. കോട്ടയത്താണ് സംഭവം. കൂട്ടിക്കല്‍, വാഴൂര്‍ പഞ്ചായത്തുകളിലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. കേരളത്തില്‍ ആദ്യമായി 2022 ലാണ് ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ചത്. ...



