27 വർഷം മുമ്പ് തന്റെ വിവാഹത്തിന് സാരഥിയായി എത്തി; മകന്റെ വിവാഹത്തിന് അതേ അംബാസഡർ കാറിനെ തേടിയെത്തി അനിൽകുമാർ; ഒടുവിൽ എല്ലാം ശുഭം
തൊടുപുഴ: ചില ഓർമ്മകൾ ക്യാമറയിൽ പതിഞ്ഞതിനേക്കാൾ മനോഹരമായി മനസിൽ തെളിഞ്ഞുകിടക്കാറുണ്ട്. തലമുറകൾക്കിപ്പുറവും ആ ഓർമ്മകൾ തേടിയെത്തുമ്പോൾ തിരിഞ്ഞുനോക്കാതിരിക്കുന്നതെങ്ങനെ. ഇതാണ് തൊടുപുഴ സ്വദേശി അനിൽകുമാറും ഭാര്യ രാജശ്രീയും ചെയ്തതും. ...