സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ശ്വേതയും നവ്യയും! ഇരുവരെയും പ്രശംസിച്ച് അമിതാഭ് ബച്ചന്‍

Shwetha Bachchan,India,Amithabh Bachchan,bollywood,Navya naveli


മകളെയും പേരക്കുട്ടിയെയും പ്രശംസിച്ച് ബിഗ് ബി. സ്‌റ്റൈലിഷ് ഗെറ്റപ്പിലുള്ള മകള്‍ ശ്വേതയുടെയും പേരക്കുട്ടി നവ്യ നവേലിയുടെയും ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ബിഗ് ബി ട്വിറ്ററില്‍ പങ്കുവച്ചിരിക്കുന്നത്.
ചിത്രങ്ങളിലെ അമ്മയുടെയും മകളുടെയും സ്‌റ്റൈലിഷ് കോമ്പിനേഷനാണ് ഇപ്പോള്‍ ബോളിവുഡ് ഫാഷന്‍ ലോകത്തെ പുതിയ ചര്‍ച്ച. ചിത്രങ്ങളില്‍ രണ്ടുപേരെയും കാണുമ്പോള്‍ സഹോദരിമാരെ പോലെ തോന്നുന്നു എന്നാണ് കാഴ്ചക്കാരുടെ വിലയിരുത്തല്‍.
ശ്വേതയും സുഹൃത്തും ചേര്‍ന്ന് ആരംഭിച്ച ഫാഷന്‍ ബ്രാന്‍ഡായ എംഎക്‌സ്എസിന്റെ മോഡലായാണ് അമ്മ
ശ്വേതയ്‌ക്കൊപ്പം നവ്യ നവേലി എത്തിയത്.

ശ്വേതയ്‌ക്കൊപ്പം നവ്യ എത്തിയതില്‍ എനിക്ക് സന്തോഷവും അഭിമാനവുമുണ്ട്. രണ്ടുപേര്‍ക്കും എന്റെ സ്‌നേഹവും ആശീര്‍വാദവും നേരുന്നു. ശ്വേത സ്വന്തമായി ആരംഭിച്ച ഈ സംരംഭം സാക്ഷാത്കരിച്ചു കാണുന്നതില്‍ ഞങ്ങള്‍ക്കെല്ലാവര്‍ക്കും അഭിമാനകരമായ നിമിഷമാണ്. പുത്തന്‍ സംരംഭത്തിന് എന്റെ ആശംസകള്‍. എന്നാണ് ബച്ചന്‍ കുറിച്ചിരിക്കുന്നത്.

 

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)