അസ്ലന്‍ ഷാ കപ്പ്: ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം; ആദ്യമത്സരത്തില്‍ അര്‍ജന്റീനയോട് തോറ്റു

sultan azlan shah cup 2018, india vs argentina, first match, gonzalo peillat, hat-trick, argentina, sports, hockey
ക്വലാലംപുര്‍: ഇരുപത്തിയേഴാമത് സുല്‍ത്താന്‍ അസ്ലന്‍ ഷാ കപ്പ് ഹോക്കിയില്‍ ഇന്ത്യയ്ക്ക് തോല്‍വിയോടെ തുടക്കം. ആദ്യ മത്സരത്തില്‍ ഇന്ത്യ അര്‍ജന്റീനോടാണ് രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്ക് മുട്ടു മടക്കിയത്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്‍മാരാണ് അര്‍ജന്റീന. ഗോണ്‍സാലോ പെലാസിന്റെ ഹാട്രിക്കാണ് മത്സരം അര്‍ജന്റീനയ്ക്ക് അനുകൂലമാക്കിയത്. മഴ രസംകൊല്ലിയായി എത്തിയ മത്സരത്തിന്റെ 13-ാം മിനിറ്റില്‍ ഗോണ്‍സാലോയിലൂടെ അര്‍ജന്റീനയാണ് ആദ്യം ലീഡെടുത്തത്. 23, 33 മിനിറ്റുകളിലും ഇന്ത്യന്‍ വല ചലിപ്പിച്ച ഗോണ്‍സാലോ ഹാട്രിക് തികച്ചു. 24, 32 മിനിറ്റുകളില്‍ രണ്ട് പെനാല്‍റ്റി കോര്‍ണറുകള്‍ പോസ്റ്റിലെത്തിച്ച അമിത് രോഹിദാസാണ് ഇന്ത്യയുടെ ഗോള്‍ സ്‌കോറര്‍. അവസാന മിനിറ്റുകളില്‍ സമനില പിടിക്കാന്‍ ഇന്ത്യ ആക്രമിച്ച കളിച്ചെങ്കിലും അര്‍ജന്റീനയുടെ പ്രതിരോധം ആ ശ്രമങ്ങളെല്ലാം വിഫലമാക്കി. നാളെ ഇംഗ്ലണ്ടിനെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം. അയര്‍ലന്‍ഡ്, ഓസ്ട്രേലിയ, മലേഷ്യ എന്നിവയാണ് ടൂര്‍ണമെന്റിലെ മറ്റു ടീമുകള്‍.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)