എംഎന്‍ കുറുപ്പ് കാവ്യപുരസ്‌കാരം സുഹറ പടിപ്പുരക്ക്

മലപ്പുറം: പ്രശസ്ത കവിയും, നാടകകൃത്തും, പുരോഗമന കലാസാഹിത്യ സംഘത്തിന്റെ സ്ഥാപക നേതാവുമായ എംഎന്‍ കുറുപ്പിന്റെ സ്മരണാര്‍ത്ഥം യുവകവികള്‍ക്കായി സംഘടിപ്പിച്ച 'എംഎന്‍ കുറുപ്പ് കാവ്യ പുരസ്‌ക്കാരം ' സുഹറ പടിപ്പുരക്ക്. മലപ്പുറം കരുവാരക്കുണ്ട് ഇരിങ്ങാട്ടിരി സ്വദേശിയാണ് സുഹറ പടിപ്പുര. കവിതാ മത്സരത്തില്‍ എന്റെ'രാജ്യദ്രോഹി 'എന്ന സുഹറ പടിപ്പുരയുടെ കവിതക്കാണ് ഒന്നാം സ്ഥാനം ലഭിച്ചത്. പതിനായിരത്തി ഒന്ന് രൂപയും പ്രസശസ്തി പത്രവും അടങ്ങുന്നതാണ് അവാര്‍ഡ്. ഒന്‍പതാം തിയ്യതി ആലപ്പുഴയിലെ പാതിരപള്ളിയില്‍ വച്ച് നടക്കുന്ന ചടങ്ങില്‍, കേരള ധനമന്ത്രി ഡോ. തോമസ് ഐസക്ക് അവാര്‍ഡ് വിതരണം ചെയ്യും . പുടവ മാസിക, ജനയുഗം ദ്വൈവാരിക, സുപ്രഭാതം പത്രം, തേജസ് ദ്വൈവാരിക, ഖത്തര്‍ വര്‍ത്തമാനം, മഞ്ചേരി സ്‌പെഷ്യല്‍ എഡിഷന്‍ എന്നിവയില്‍ ഫീച്ചറുകള്‍ എഴുതാറുള്ള സുഹറ പടിപ്പുര 2002 ല്‍ തോണിക്കര മാധവന്‍ മാസ്റ്റര്‍ സ്മാരക പുരസ്‌കാരത്തിന് അര്‍ഹയായിട്ടുണ്ട് . സുപ്രഭാതം പത്രത്തില്‍ പൊതുവിജ്ഞാനം കോളം കൈകാര്യം ചെയ്യുന്നു. കാളികാവ് അടക്കാകുണ്ട് ക്രസന്റ് ഹയര്‍സെക്കണ്ടറി സ്‌കൂളിലെ അധ്യാപികയാണ് സുഹറ പടിപ്പുര. ഭര്‍ത്താവ് അബ്ദുല്‍ ഷുക്കൂര്‍, മകള്‍ ഹിബ ഫെബിന്‍, (ഫഖ്‌റുദ്ധീന്‍ പന്താവൂര്‍ )

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)