ഒരു ദേശത്തിന്റെ കലവറയില്ലാത്ത സ്‌നേഹത്തിന്റെ, വിശ്വമാനവികതയുടെ അടയാളപ്പെടുത്തലാണ് സുഡാനി ഫ്രം നൈജീരിയ: ഒരു പ്രേക്ഷകന്റെ റിവ്യൂ

movi review,soubin shahir

-അനൂപ് ചിത്രഭാനു

ഇത്തിരി താമസിച്ചു. ആദ്യദിനം തന്നെ കാണേണ്ടതായിരുന്നു. സുഡാനി ഫ്രം നൈജീരിയ , സമീപകാലത്ത് കണ്ടതില്‍ വച്ച് മികച്ച സിനിമ .
ഒരു ദേശത്തെ മുഖ്യധാര മലയാള സിനിമ ഇതുവരെ അടയാളപ്പെടുത്തിയത് കോവിലകം പൊളിക്കാന്‍ ബോംബുമായി വരുന്ന തങ്ങളങ്ങാടീലെ ബാപ്പുസാഹിബായും , നാല് കെട്ടണ ഹാജിയാരായും, ധ്രുവത്തിലെ വില്ലന്റെ അടയാളപ്പെടുത്തലുമായും മറ്റുമാണ്.

 


എന്നാല്‍ സുഡാനി ഫ്രം നൈജീരിയ ഒരു ദേശത്തിന്റെ യത്ഥാര്‍ത്യം മലയാളി പ്രേക്ഷകര്‍ക്ക് പകര്‍ന്നു നല്‍കുന്നു. മുഖ്യധാര സിനിമാക്കാര് ഇതുവരെ പറഞ്ഞ ബോംബും കത്തീം ഒന്നുമല്ല മല്‍പ്പൊറം . പെനാല്‍ട്ടി കിക്ക് വന്നാ പതറും ന്ന് ഉറപ്പുണ്ടായിട്ടും മെസ്സീനെ ഏറെ സ്‌നേഹിക്കുന്ന മജീദിന്റെ സംഘം , ഡി യുനെ പറ്റിയും എച്ച്‌സി യുനെ പറ്റീം പറയണ പെങ്കുട്ട്യോളും ഓലെ രക്ഷിതാക്കളും ഇളള നാട്, ഇക്ക് ഇങ്ങളെ ഇഷ്ടല്ലാന്ന് പറയാന്‍ സ്വാതന്ത്ര്യള്ള പെങ്കുട്ട്യോള് ഇള്ള നാട് , കുട്ട്യോളടെ മൂത്രവും തീട്ടവും വാരിയ ഞങ്ങക്ക് സുഡുമോനെ നോക്കാനറിയാംന്ന് പറഞ്ഞ ബിയ്യാത്തുമ്മാന്റെം ജമീലുമ്മാന്റെം നാട് , ചപ്പാത്തീല് തേങ്ങാപാലൊഴിക്കുമ്പോ ഉണ്ടാവുന്ന രുചിക്കൂട്ടും , അവില് കൊഴക്കുമ്പൊ കല്ല് കളയുകയും , സുഡുമോന്റെ വല്ലിമ്മാന്റെ മരണത്തെ തുടര്‍ന്ന് ദിക്കറും മൂന്നും നടത്തണ്ടേന്ന് മജീദിനോട് ചോദിക്കുകയും ചെയ്യണ ജമീലുമ്മാന്റെ സിനിമ , സുഡു മോന് ഗള്‍ഫിലെ മോനെ കൊണ്ട് വാച്ച് കൊണ്ടുവരീക്കണ, സുഡു മോന് വേണ്ടി ജമീലുമ്മാന്റെ കൂടെ മമ്പറത്തെക്ക് ദ്വയര്‍ക്കാന്‍ പോണ ബിയ്യാത്തു മാന്റെ സിനിമ .

സുഡു മോന്‍ പോവുമ്പോ സുഡു മോന്റെ പെങ്ങള്‍ക്ക് സമ്മാനം കൊടുക്കണ ജമീലുമ്മ ..... ഒരു ദേശത്തിന്റെ കലവറയില്ലാത്ത സ്‌നേഹത്തിന്റെ , വിശ്വമാനവികതയുടെ അടയാളപ്പെടുത്തലാണ് സുഡാനി ഫ്രം നൈജീരിയ .... മുഖ്യധാര സിനിമാക്കാര്‍ കാണിച്ച ഫ്രൈമുകളെ ഉടച്ച് വാര്‍ത്ത സക്കറിയക്ക് , പ്രതിഭയുടെ നിറകുടമായ സൗബിന്‍ സാഹിറിന് , ബിയാത്തുമ്മാനെം, ജമീലുമ്മാനെം അവതരിപ്പിച്ചോര്‍ക്ക് , ടീം സുഡാനി ഫ്രം നൈജീരിയക്ക് അഭിനന്ദനങ്ങള്‍.

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)