മാതാപിതാക്കളെ പിഴിയുന്ന പ്രൈവറ്റ് സ്‌ക്കൂളുകള്‍ക്ക് തിരിച്ചടി; പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം 1.86 ലക്ഷം കുട്ടികളുടെ വര്‍ധന

government school

മലപ്പുറം: മാതാപിതാക്കളെ പിഴിയുന്ന പ്രൈവറ്റ് സ്‌ക്കൂളുകള്‍ക്ക് തിരിച്ചടിയായി സംസ്ഥാന സര്‍ക്കാരിന്റെ പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം വന്‍ വിജയത്തില്‍. പൊതുവിദ്യാലയങ്ങളില്‍ ഈ അധ്യയനവര്‍ഷം 1.86 ലക്ഷം കുട്ടികളുടെ വര്‍ധനവുണ്ടായെന്ന് റിപ്പോര്‍ട്ടുകള്‍.

ആറാം പ്രവൃത്തി ദിവസത്തെ കണക്ക് പ്രകാരം ഈ അധ്യയനവര്‍ഷം പൊതുവിദ്യാലയങ്ങളിലേക്ക് ഏറ്റവും കൂടുതല്‍ കുട്ടികള്‍ എത്തിയത് മലപ്പുറം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ ജില്ലകളിലാണ്. ഈ നാല് ജില്ലകളിലുമായി ഈ വര്‍ഷം ഒന്നു മുതല്‍ പത്തുവരെ ക്ലാസുകളില്‍ അധികമായി എത്തിയത് 87,006 കുട്ടികളാണ്.

ജില്ല തിരിച്ചുള്ള കണക്കുകള്‍ പ്രകാരം ഏറ്റവും കൂടുതല്‍ കുട്ടികള്‍ വര്‍ധിച്ചത് മലപ്പുറത്താണ്. ജില്ലയില്‍ ഒന്ന് മുതല്‍ പത്തുവരെ ക്ലാസുകളില്‍ 32,964 കുട്ടികളാണ് ഈ വര്‍ഷം കൂടിയത്. രണ്ടാമതുള്ള കോഴിക്കോട് 20,043ഉം പാലക്കാട് 17,197ഉം കണ്ണൂരില്‍ 16,802ഉം കുട്ടികള്‍ അധികമായി എത്തി.

പൊതുവിദ്യാലയങ്ങളില്‍ ഒന്നാം ക്ലാസില്‍ ഈ വര്‍ഷം സംസ്ഥാനത്ത് അധികമായി ചേര്‍ന്നത് 10,078 കുട്ടികളാണ്. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഒന്നു മുതല്‍ പത്തു വരെ ക്ലാസുകളില്‍ മികച്ച പ്രതികരണം സൃഷ്ടിച്ചെങ്കിലും ഹയര്‍സെക്കന്‍ഡറി തലത്തില്‍ സീറ്റുകളുടെ എണ്ണം വളരെ ദയനീയമാണ്. മുഖ്യ അലോട്ട്‌മെന്റുകള്‍ക്ക് ശേഷവും കുട്ടികള്‍ സ്‌കൂളിന്റെ പടിക്ക് പുറത്താണ്.

 

 


Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)