മധുരിക്കുന്ന പുളിയോര്‍മ്മകളുമായി അപൂര്‍വ്വമായൊരു ആദരം; വന്നേരിയില്‍ പുളിമരമുത്തശ്ശിയെ പൊന്നാടയണിയിച്ച് ആദരിച്ചു

prayar gopalakrishnan,sabarimala,pampa river
മലപ്പുറം: നൂറ് വര്‍ഷത്തിലധികം പഴക്കമുള്ള പുളിമരത്തെ പൊന്നാടയണിയിച്ച് ആദരിച്ച് അപൂര്‍വ്വമായൊരു മാതൃക സൃഷ്ടിച്ചിരിക്കുകയാണ് മലപ്പുറം ജില്ലയിലെ വന്നേരി ഹൈസ്‌കൂളില്‍. പ്രതിഭ കോളേജിലെ ഭൂമിത്രസേനയും വന്നേരി ഹൈസ്‌കൂളും ചേര്‍ന്നാണ് വന്നേരി സ്‌കൂളിലെ 100 വര്‍ഷം പഴക്കമുള്ള പുളിമരമുത്തശ്ശിയെ ആദരിച്ചത്. വന്നേരി ഹൈസ്‌കൂള്‍ പ്രധാന അധ്യാപകന്‍ കുഞ്ഞിമോന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്ത ചാങ്ങിന് പിടിഎ പ്രസിഡന്റ് സി ദിനേശന്‍ അദ്ധ്യക്ഷനായിരുന്നു. ഉദ്ഘാടനത്തെ തുടര്‍ന്ന് പ്രതിഭ കോളേജ് പ്രിന്‍സിപ്പാള്‍ ഉമ്മര്‍ മാസ്റ്റര്‍, ഭൂമിത്ര സേന സെക്രട്ടറി രഞ്ജിത്ത്, വൈസ് പ്രസിഡന്റ് റാഫ്ഷീദ, യൂണിയന്‍ ചെയര്‍മാന്‍ മഷൂര്‍ഖാന്‍, വന്നേരി സ്‌കൂള്‍ മാനേജര്‍ അശോകന്‍ നാലപ്പാട്ട് എന്നിവര്‍ ചേര്‍ന്ന് മുത്തശ്ശി മരത്തെ പൊന്നാടയണിയിച്ചു.vanneerry വിദ്യാര്‍ത്ഥികളും അധ്യാപകരും പൊന്നാടയില്‍ കയ്യൊപ്പ് രേഖപ്പെടുത്തി. മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ഇഠ. സോമരാജന്‍ മാസ്റ്റര്‍, കൃഷ്ണദാസ് മാസ്റ്റര്‍, പ്രതിഭ കോളേജ് യൂണിയന്‍ ചെയര്‍മാന്‍ മഷൂര്‍ഖാന്‍ പ്രിന്‍സിപ്പാള്‍ ഉമ്മര്‍ മാസ്റ്റര്‍ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഈ പുളിമരച്ചോട്ടിലെ കലഹത്തിനും സൗഹൃദത്തിനും പ്രണയത്തിനും പ്രണയഭംഗത്തിനും ഓര്‍മയുടെ രുചി പുളിയല്ല മധുരമാണ്. മധുരിക്കുന്ന പുളിയോര്‍മ്മകള്‍. നൂറ്റാണ്ടിന്റെ കഥ പറയുന്ന വേരുകള്‍ തലമുറകളെ തലോടിപ്പോയ പുളിമരത്തിനിന്ന് മധുരമാണ്. കാലങ്ങള്‍ക്കോ ഓര്‍മകള്‍ക്കോ മായ്ച്ച് തേച്ച് കളയാനാവാത്ത വിധം മധുരിക്കുന്ന ഓര്‍മ്മകള്‍ .അതു തന്നെയാണ് മരം ആദരിക്കപ്പെടാന്‍ കാരണവും. vannyyy വന്നേരി സ്‌കൂളിന്റെ അറുപതാണ്ടിന്റെ കഥകള്‍ വിരിഞ്ഞതും തളിരിട്ടതും ഈ പുളിമരച്ചുവട്ടിലാണ്. ഒരു മരത്തെ ഓര്‍ത്തെടുത്ത് ആദരിക്കുന്നത് ആ ഓര്‍മ്മകള്‍ ഇന്നും മധുരിക്കുന്നത് കൊണ്ടാണ് .ഇവിടെ പുളിയോര്‍മ്മകള്‍ക്ക് മധുരമാണ്. എത്രയോ തലമുറകളെ കണ്ട.. കൗമാരസ്വപ്നങ്ങള്‍ക്ക് തണലേകിയ പുളിമരം ഒരു കാലത്തിന്റെ പൂമരമാണിന്ന്. കപ്പലല്ല ഈ പൂമരം കൊണ്ട് കൗമാരങ്ങളാണ് ഇന്ന് പുനര്‍നിര്‍മിക്കുന്നത്. തിരിച്ചെടുക്കാനാവാത്ത വിധം കാലത്തിന്റെ യവനികകപ്പുറത്തേക്ക് മാഞ്ഞുപോയ കൗമാരക്കാലത്തെ വിണ്ടെടുക്കാന്‍ ഈ പുളിമരച്ചോട്ടിലെ കാറ്റുകള്‍ക്ക് ഇന്നും ശക്തിയുണ്ട്. ഒരു മരത്തെ ഓര്‍ത്തെടുക്കുക എന്നത് പ്രകൃതിയോട് ചെയ്യുന്ന ഉപാസനയാണ്. പ്രതിഭയുടെ ഭൂമിത്രസേനയും വന്നേരി ഹൈസ്‌കൂളിലെ നാച്വറല്‍ ക്ലബും കാലത്തിന്റെ വഴിവിളക്കാവുന്നത് നന്മയുടെ ഈ അപൂര്‍വ്വതകൊണ്ടാണ് (ഫഖ്‌റുദ്ധീന്‍ പന്താവൂര്‍)

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)