നാട്ടിലെ കല്യാണപേക്കൂത്ത്..! നാട്ടുകാര്‍ക്കും പുതുപെണ്ണും നോക്കിനില്‍ക്കെ മുണ്ടുരിഞ്ഞ് ചെറുക്കന്റെ ഡാന്‍സ്; പൊറുതിമുട്ടി വീട്ടുകാരും സോഷ്യല്‍മീഡിയയും

ന്യൂജനറേഷന്‍ വിവാഹങ്ങള്‍ എന്ന പേരില്‍ കാട്ടിക്കൂട്ടുന്ന പേക്കൂത്തുകള്‍ ചെറുതൊന്നുമല്ല. ആഘോഷങ്ങള്‍ പലപ്പോഴും അതിര്കടക്കാറുണ്ട്. എന്നാല്‍ എന്തൊക്കെ പേക്കൂത്ത് കാണ്ടാലും മിണ്ടാതെ നില്‍ക്കാനെ ഇരുവരുടേയും വീട്ടുകാര്‍ക്ക് നിവര്‍ത്തിയുള്ളൂ…

ഇപ്പോഴിതാ അത്തരമൊരു വിവാഹ കോമാളിത്തരം കണ്ട് മൂക്കത്ത് വിരല്‍ വയ്ക്കുകയാണ് സോഷ്യല്‍ മീഡിയ. വിവാഹശേഷം പെട്ടിയോട്ടയില്‍ കയറ്റിയായിരുന്നു വധുവിനും വരനും സുഹൃത്തുക്കള്‍ സ്വീകരണം നല്‍കിയത്. പച്ചയും പള്ളയും നിറഞ്ഞ പെട്ടിയോട്ടോയുടെ പിന്നില്‍ നിര്‍ത്തി ഉച്ചത്തില്‍ പാട്ടും വച്ച് നവദമ്പതികളെ സ്വീകരിച്ചാനയിക്കുകയായിരുന്നു. പക്ഷേ കുറച്ചു നേരം കഴിഞ്ഞപ്പോള്‍ സംഗതി കൈവിട്ടു പോകുന്ന കാഴ്ചയായിരുന്നു ഏവരും കണ്ടത്. പതിയെ പതിയെ ഡപ്പാംകൂത്ത് പാട്ടിനൊപ്പം ചെക്കന്‍ തുള്ളാന്‍ തുടങ്ങി. പതിഞ്ഞ താളത്തില്‍ തുടങ്ങിയ ചെക്കന്റെ ഡാന്‍സ് ഒടുവില്‍ ഷര്‍ട്ട് അഴിക്കുന്നത് വരെയെത്തി. അവിടെയും തീര്‍ന്നില്ല കഥ, അപ്രതീക്ഷിതമായി ചെക്കന്റെ മുണ്ടും ഊരി പോയതോടെ കാര്യങ്ങള്‍ കൈയ്യീന്നു പോയി.

ഊരിപോയ മുണ്ട് വീണ്ടും ഉടുക്കാമായിരുന്നെങ്കിലും മുണ്ട് തോളത്തിട്ട് തുള്ളുകയാണ് വരന്‍ ചെയ്തത്. എവിടെ നിന്നുള്ള ദൃശ്യങ്ങളാണ് ഇതെന്ന് വ്യക്തമല്ല. എന്നാല്‍ സംഭവം ഇതിനോടകം സോഷ്യല്‍ മീഡിയകളില്‍ വന്‍ വിമര്‍ശനത്തിനാണ് ഇടയൊരുക്കിയിരിക്കുന്നത്.

Exit mobile version