രണ്ടുവര്‍ഷം മുമ്പാണ് അപ്രതീക്ഷിതമായി ഒലാമിയുടെ ജീവിതം മാറിമറിഞ്ഞത്. പ്രഷര്‍ കുക്കറില്‍ നിന്ന് തിളച്ച വെള്ളം ഒലാമിഡേയുടെ മുഖത്ത് പതിക്കുന്നത്. എന്നാല്‍ മുഖത്തുണ്ടായ വേദനയേക്കാള്‍ ഒലയ്ക്ക് വിഷമമായത് മുഖത്തിന്റെ രൂപമാറ്റമാണ്.
ആശുപത്രിക്കിടക്കയില്‍ നിന്നും വീട്ടിലെത്തിയ ഒല മറ്റെല്ലാം മറന്നു. എനിക്കിത് എന്തുകൊണ്ട് സംഭവിച്ചു, ഇത് നീതിയല്ലെന്ന് ഞാന്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു.മുഖത്തെ പാടുകള്‍ മായ്ക്കാന്‍ കഴിവുള്ള മേക്കപ്പ് ഉല്പന്നങ്ങള് തേടി യാത്ര തുടങ്ങി. പാടുകള്‍ മറച്ചുകൊണ്ട് മേക്കപ്പ് ചെയ്യുന്നത് എങ്ങനെയെന്ന് പഠിച്ചു. വിപണിയില്‍ വരുന്ന ഓരോ പുതിയ ഉല്പന്നവും പരീക്ഷിച്ചു.
എന്നാല്‍ കൂട്ടുകാരും മറ്റും യുവതിയ്ക്ക് ധൈര്യം പകര്‍ന്നു എന്നിട്ടും അവള് തളര്‍ന്നു . ഒരിക്കല്‍ സ്വയം ചിന്തിച്ചു തന്നെ പോലെ നിരവധി സ്ത്രീകള്‍ ചുറ്റുമുണ്ടെന്നും അവര്‍ക്കെല്ലാം തന്നെ ആവശ്യമുണ്ടെന്നും. അങ്ങനെ അവള് ഉറപ്പിച്ചു മേക്കപ്പാണ് തന്റെ ലോകമെന്ന്. പുറംലോകത്ത് നിന്ന് മുഖമൊളിപ്പിച്ചിരുന്നവര്ക്ക് അവള് ആത്മവിശ്വാസം നല്കി. അവരുടെ മുഖത്ത് മാത്രമല്ല മനസ്സിലും മിനുക്കുപണികള്‍ നടത്തി.
എന്റെ ദേഹത്തേക്ക് പെട്ടെന്നാണ് തിളച്ചവെള്ളം വന്നുപതിച്ചത്. മുഖം വല്ലാതെ പൊള്ളിപ്പോയി. മുടിയും പുരികവും കണ്പീലികളും നഷ്ടപ്പെട്ടു. എന്റെ മുഖം കണ്ട് ഹാലോവീന്‍ ഇത്ര നേരത്തെയോ എന്ന പരിഹാസ ശരവുമായാണ് ആളുകള്‍ എന്നെ എതിരേറ്റിരുന്നത്. തീര്‍ച്ചയായും ഇന്ന് ജീവനോടെയിരിക്കുന്നതില്‍ ഞാന്‍ കൃതാര്ഥയാണ്. പക്ഷേ ഒലാമിഡേയെ കാണുന്നതിന് മുമ്പ് എനിക്കൊരിക്കലും ഞാന്‍ സുന്ദരിയാണെന്ന് തോന്നിയിട്ടില്ല. വീടിന് പുറത്തിറങ്ങാന്‍ മടിച്ചിരുന്ന നാളുകളില്‍ നിന്ന് എന്നെ ആത്മവിശ്വാസമുള്ളവളാക്കി പുറത്തിറക്കിയത് മേക്കപ്പാണ്. പുറത്തിറങ്ങാനും സുഹൃത്തുക്കള്‍ക്കൊപ്പം ഫോട്ടോയ്ക്ക് പോസ് ചെയ്യാനും എനിക്കിന്ന് മടിയില്ല.’ ഒലയുടെ മുന്നിലെത്തിയ ക്ലൈന്റ് മനസ്സ് തുറക്കുന്നു. ഞാന്‍ സുന്ദരിയായിരിക്കുന്നു,
എന്റെ ചര്‍മം ആരോഗ്യമുള്ളതായി തോന്നുന്നു എന്ന് മനസ്സ് നിറഞ്ഞ് അവള് പറയുമ്പോള്‍ ‘മേക്കപ്പില്ലാതെയും നിങ്ങള്‍ അതിസുന്ദരിയാണെന്ന്’ പറഞ്ഞ് അവരുടെ ആത്മവിശ്വാസമുയര്‍ത്തുകയാണ് ഒല. ഇന്ന് ലോകമറിയുന്ന മേക്കപ്പ് ആര്‍ട്ടിസ്റ്റാണ് ഒലാമിഡേ ഫെറ്റുഗ.
Discussion about this post