നമുക്ക് വേണ്ടപ്പെട്ടവരുടെ മരണം എന്നും വേദന തന്നെയാണ്. അത് സ്വന്തം ഭര്‍ത്താവായാലോ..ആ വിരഹത്തെ നേരിടാന്‍ പാടാണ്. എവിടെയോ ഇരുന്ന് അവര്‍ കാണുന്നുണ്ടാകാം, കേള്‍ക്കുന്നുണ്ടാകാം എന്ന വിശ്വാസത്തില്‍ ചിലര്‍ അവരോട് സംസാരിക്കും, ചിലര്‍ സമ്മാനങ്ങളയക്കും.
ഭര്‍ത്താവ് നഷ്ടപ്പെട്ട ഒരു യുവതിയുടെ സ്നേഹക്കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ ലോകത്ത് വൈറലാകുന്നത്. ”ആരെങ്കിലും എനിക്കുവേണ്ടി ഇതൊന്ന് ആ തടാകത്തിനരികെ വെയ്ക്കാമോ? മരിച്ചുപോയ എന്റെ ഭര്‍ത്താവിന്റെ ചിതാഭസ്മം ഈ തടാകത്തിലാണ് നിക്ഷേപിച്ചത്. ഈ വീല്‍ചെയറിലിരുന്ന് എനിക്കാ തടാകതീരത്തേക്ക് എത്താന്‍ സാധിക്കില്ല. ഇന്ന് എനിക്ക് നോര്‍ത്തിലേക്ക് മടങ്ങിപ്പോകണം”, ഒരു റോസാപുഷ്പം ഒപ്പം ചേര്‍ത്തുവെച്ചാണ് കുറിപ്പ്.
ആ കത്ത് തടാകതീരത്തുവെച്ചെന്ന് നീന്തല്‍ ക്ലബ്ബായ ബിവിജിഎസ് റോവിങ്ങ് പിന്നീട് ട്വീറ്റ് ചെയ്തു. കൂടെ ആ റോസാപുഷ്പം തടാകത്തില്‍ ഒഴുകിനടക്കുന്ന ചിത്രവും. കത്തെഴുതിയ ആള് ഈ വിവരം അറിയണമെന്ന ആഗ്രഹത്താല്‍ നിരവധി പേരാണ് ഇത് റീട്വീറ്റ് ചെയ്യുന്നത്.
This note was left on the gate at the water this afternoon. No name or number left but whoever you are, rest assured your rose is in place in the middle of the lake. pic.twitter.com/GAQcbQRSZJ
— BVGS Rowing (@BVGSRowing) October 18, 2018
Discussion about this post