അശ്വതിയെ ഓര്‍ക്കാത്ത ഒരു ദിവസം പോലും രമേശിന്റെ ജീവിതത്തിലില്ല. ഓരോ നിമിഷവും സംസാരത്തില്‍ തന്റെ പ്രിയതമയെ ഉള്‍പ്പെടുത്തനാല്‍ രമേശ് മറക്കാറില്ല. ഇന്നും അവള്‍ ജീവിക്കുന്നു ഭര്‍ത്താവിന്റെ എഴുത്തുകളിലൂടെ..
ജീവനു തുല്യം സ്‌നേഹിച്ച തന്റെ മക്കളുടെ അമ്മയെ മരണം തട്ടിയെടുത്തു. കാന്‍സര്‍ വന്ന് അവള്‍ കിടപ്പിലായപ്പോഴും രമേശ് അവളെ ആശ്വസിപ്പിച്ചു മക്കളേക്കാള്‍ ഏറെ ഭാര്യയെ ശ്രദ്ദിച്ചു, എന്നിട്ടും അവള്‍ യാത്രയായി. അന്നുതൊട്ട് ഇന്നോളം അശ്വതിയെ ജീവിപ്പിച്ചുനിറുത്തിയത് രമേശിന്റെ ഫേസ്ബുക്ക് കുറിപ്പുകളാണ്. ഇന്ന് പലര്‍ക്കും അശ്വതിയെ അറിയാം ഒരു മാലാഖയായിട്ട്. ജീവിതത്തിലെ വിശേഷാവസരങ്ങളിലും ആഘോഷങ്ങളിലുമെല്ലാം രമേശന്‍ അശ്വതിയെക്കുറിച്ച് എഴുതും. ഒന്ന് കണ്ണുനനയ്ക്കാതെ ആരും വായിക്കില്ല ഈ പ്രണയകാവ്യം ഈ ക്രിസ്മസ് ദിനത്തിലും അശ്വതിയ്ക്കും മകനും ഒപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് രമേശ് ആശംസകള്‍ അറിയിച്ചിരിക്കുന്നത്.
രമേശിന്റെ കുറിപ്പ് ഇങ്ങനെ..
‘നമ്മള്‍ സ്‌നേഹിക്കുന്നവരെയും, നമ്മളെ സ്‌നേഹിക്കുന്നവരെയും, എല്ലായ്‌പ്പോഴും ഹൃദയത്തോട് ചേര്‍ത്തങ്ങു പിടിക്കുക …ജീവിതം ആഘോഷമാക്കാനുള്ള ഒരവസരവും പാഴാക്കരുത് .ഉള്ള ജീവിതം അങ്ങ് ആഘോഷമാക്കുക.ഏറ്റവും മനോഹരമായ ഓര്‍മ്മകള്‍ തന്നെയാണ് ഏറ്റവും വലിയ സമ്പാദ്യം .. ഒരുപാടൊരുപാട് സമ്പാദ്യമുള്ളവരായിത്തീരുക …ഞങ്ങളെ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന, ഞങ്ങള്‍ ഹൃദയത്തോട് ചേര്‍ത്തുപിടിക്കുന്ന എല്ലാവര്‍ക്കും സന്തോഷത്തോടെ ക്രിസ്തുമസ് ആശംസകള്‍ നേരുന്നു’..
Discussion about this post