വെസ്റ്റ് ബംഗാള്‍: കഴിഞ്ഞ 20 വര്‍ഷമായി ഈ അമ്മ പകല്‍ മുഴുവന്‍ വെള്ളത്തില്‍ കിടക്കുന്നു. രോഗത്തില്‍ നിന്നും മുക്തി നേടുവാനാണ് വെസ്റ്റ് ബംഗാള്‍ സ്വദേശിനിയായ ഈ അറുപത്തിയഞ്ചുകാരി വെള്ളത്തെ ആശ്രയിക്കുന്നത്.
എല്ലാ ദിവസവും സൂര്യന് ഉദിക്കുന്നതിനു മുമ്പേ തന്നെ എഴുന്നേല്ക്കുന്ന ഇവര്‍ തലയില്‍ തുണിയിട്ടു മൂടി കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടക്കുകയാണ് പതിവ്. 1998 മുതലാണ് ഇവര്‍ ഈ ശീലം ആരംഭിച്ചത്. സൂര്യ പ്രകാശം ശരീരത്തില്‍ വീഴുമ്പോള്‍ ഇവര്‍ക്ക് അസഹനീയമായ വേദനയും പൊള്ളലും അനുഭവപ്പെടും. ഇതില്‍ നിന്നും മുക്തി നേടുവാനായാണ് ഇവര്‍ വെള്ളത്തില്‍ മുങ്ങി കിടക്കുന്നത്.
രോഗത്തില്‍ നിന്ന് മുക്തി നേടാന്‍ ആശുപത്രിയില്‍ പോകാന്‍ കാശില്ലാത്തതിനാലാണ് എല്ലാ ദിവസവും 12 മുതല്‍ 14 മണിക്കൂര്‍ വരെ ഇവര്‍ വെള്ളത്തില്‍ കിടക്കുന്നത്. അരിയും കുറച്ചു പച്ചക്കറികളും വെള്ളവുമാണ് ഇവര്‍ ദിവസേന ഭക്ഷിക്കുന്നത്. ഇവര്‍ വെള്ളത്തില്‍ കിടക്കുമ്പോള്‍ കുടുംബാംഗങ്ങളാണ് ഭക്ഷണം നദിക്കരയില്‍ എത്തിച്ചു നല്‍കുന്നത്.
അതേസമയം വെള്ളത്തില്‍ കിടക്കുന്ന സമയം ഇവരെ കാണുവാനായി എല്ലാ ദിവസവും ബന്ധുക്കളും മറ്റ് ഗ്രാമവാസികളും എത്താറുണ്ട്. ഇവരുടെ ആരോഗ്യത്തെക്കുറിച്ചോര്‍ത്ത് എല്ലാവര്ക്കും ആശങ്കയുണ്ടെങ്കിലും സഹായിക്കുവാനായി ആരും എത്തുന്നില്ലെന്നുള്ളതാണ് പ്രധാനപ്രശ്നം
Discussion about this post