പാലക്കാട്: വാര്‍ധക്യം പലര്‍ക്കും പേടി സ്വപ്നമാണ്. തനിച്ചുള്ള താമസമാണെങ്കില്‍ പിന്നെ പറയേണ്ട, എന്നാല്‍ ഇതാ ഈ മുത്തശ്ശിയെ പരിജയപ്പെടാം. വാര്‍ധക്യത്തിന്റെ ഏകാന്തതയും വിരസതയും തനിക്ക് മുന്നില്‍ തോറ്റ് തൊപ്പിയിട്ടെന്നാണ് മുത്തശ്ശിയുപടെ വാദം. രാവിലെയായാല്‍ ഈ 77കാരി ബാഗുമിടുത്ത് ഇറങ്ങും. പാലക്കാട് ചാത്തനൂരിലെ ഗവണ്മെന്റ് എല്‍പി സ്കൂളിലേക്ക്. അവിടെ കുരുന്നുകള്‍ക്കൊപ്പം സമയം ചെലവിടും.
നാട്ടുകാരുടെ പ്രിയപ്പെട്ട മുണ്ടി മുത്തശ്ശി ചാത്തന്നൂര്‍ സ്കൂളിലെ പൂര്‍വ വിദ്യാര്‍ത്ഥികൂടിയാണ്. ഇനി ഈ സ്കൂളിന് മറ്റൊരു പ്രത്യേകത കൂടി ഉണ്ട്. മെട്രോമാന് ഇ ശ്രീധരന് പഠിച്ച സ്കൂളിലാണ് മുത്തശ്ശിയും.
സ്കൂളിന് സമീപമുളള കൊച്ചുവീട്ടില്‍ ഒറ്റയ്ക്കാണ് പുഞ്ചയില്‍ മുണ്ടിയുടെ താമസം. ഭര്‍ത്താവ് മരിച്ചു. ഒറ്റയ്ക്കുളള ജീവിതം ദുസ്സഹമായതോടെയാണ് മുത്തശ്ശി ഈ തീരുമാനത്തിലെത്തിയത്. സ്കൂളിലെ എന്തിനും ഏതിനും മുത്തശ്ശിയുടെ സാന്നിധ്യം ഉണ്ടാകും.
പഴയ കഥകളും പാട്ടുകളും കുട്ടികള്‍ക്ക് വേണ്ടി പാടി മുത്തശ്ശി നാട്ടിലെ തന്നെ താരമായിരിക്കുന്നു. നാലുവരെയേ പഠിച്ചിട്ടുളളൂ മുണ്ടി മുത്തശ്ശി. എങ്കിലും തെറ്റുകൂടാതെ മലയാളം എഴുതും വായിക്കും.സ്കൂളിലെ മലയാളതിളക്കം പരിപാടിയിലും മുത്തശ്ശിയുണ്ട്്. കുട്ടികളുടെ സ്കൂള്‍ ബാഗിന്റെ ഭാരം കുറയ്ക്കണമെന്ന പുതിയ നിയമത്തെ മുത്തശ്ശി 2 കൈയ്യും നീട്ടി സ്വീകരിച്ചു
Discussion about this post