ശസ്ത്രക്രിയയിലൂടെ ജീവിതത്തില്‍ വീണ്ടും കുതിക്കാനൊരുങ്ങി ലക്ഷ്മി. ഇനി ലക്ഷമി ആരാണെന്ന് അറിയണ്ടെ… ഒരു കുതിരയാണ് എന്നാല്‍ ഇവള്‍ നമുക്ക് സുപരിചിതയാണ്. ലക്ഷ്മി വെറുമൊരു കുതിര മാത്രമല്ല. ബാഹുബലി ഉള്‍പ്പെടെ സിനിമയില്‍ വെള്ളിത്തിരയിലൂടെ കുതിച്ച താരം കൂടിയാണ്. റോമന്‍സ്, ചാര്‍ലി, തുടങ്ങി ഒട്ടേറെ സിനിമകളിലും ലക്ഷ്മി തലയെടുപ്പു കാത്തു.
എന്നാല്‍ രോഗം ഇവളുടെ കഴിവുകളെ തളര്‍ത്തി.
9 മാസം മുമ്പ് രണ്ടാമത്തെ പ്രസവത്തോടെ ഉണ്ടായ രോഗമാണ് ലക്ഷ്മിയെ തളര്‍ത്തിയത്. തമിഴ്‌നാട്ടിലെ സത്യമംഗലത്തു നിന്ന് ലക്ഷ്മിയെന്ന കുതിരയെ തട്ട ഇടമാലി പേരൂര്‍ കിഴക്കേതില്‍ നന്ദന ട്രാവല്‍സ് ഉടമ ചിക്കു സ്വന്തമാക്കുന്നത് ഒരു വര്‍ഷം മുമ്പ്. പ്രസവത്തോടെ ഉണ്ടായ മുറിവാണു ലക്ഷ്മിയുടെ നില ഗുരുതരമാക്കിയത്. തുടര്‍ന്നു കൊല്ലം വെറ്ററിനറി ആശുപത്രിയിലെ ഡോക്ടര്‍മാരെ സമീപിച്ചു. അവര്‍ നടത്തിയ പരിശോധനയില്‍ രോഗം കണ്ടെത്തുകയായിരുന്നു പെരി ഏനല്‍ ഫിസ്റ്റുല. പരിഹാരം ശസ്ത്രക്രിയ മാത്രം.
ലക്ഷ്മിയുടെ ശാസ്ത്രക്രിയ വിവരം അറിഞ്ഞ് അന്ന് നന്ദനം ഫാമിലേക്ക് ആളുകളുടെ പ്രവാഹമായിരുന്നു. സംഭവം അറിഞ്ഞ് അന്യജില്ലകളില്‍ നിന്നുള്ള കുതിര പ്രേമികളും എത്തി. 2017ല്‍ ലക്ഷമി ആണ്‍കുതിരയ്ക്കു ജന്മം നല്‍കുന്നത്. മകരവിളക്കു ദിനത്തില്‍ പിറന്നതിനാല്‍ കുതിരയ്ക്ക് അയ്യപ്പന്‍ എന്നു പേരുമിട്ടു. പ്രസവശേഷം ഒരു വര്‍ഷത്തോളമായി ലക്ഷ്മിയെ രോഗലക്ഷണങ്ങള്‍ പിന്തുടരുകയായിരുന്നു. തുടര്‍ന്നു വെറ്ററിനറി കേന്ദ്രത്തെ സമീപിച്ചു. തുടര്‍ന്ന് ലോക്കല്‍ അനസ്തീസിയ നല്‍കിയായിരുന്നു ശസ്ത്രക്രിയ.
മയക്കം തെളിഞ്ഞപ്പോള്‍ അസ്വസ്ഥതകാട്ടിയെങ്കിലും വൈകാതെ സാധാരണനില വീണ്ടെടുത്തു. ഇപ്പോള്‍ നിന്നു വെള്ളം കുടിക്കാനും തീറ്റ കഴിക്കാനും ലക്ഷ്മിയ്ക്ക് സാധിക്കും. സിനിമ, സീരിയല്‍, വിവാഹം, പരസ്യം, പ്രചാരണം എന്നിവയ്ക്കു കുതിരകളും വിവിധതരം വണ്ടികളും രഥങ്ങളും ചിക്കുവിന്റെ പക്കല്‍ ഉണ്ട്. എമു, ടര്‍ക്കി, ഗിനിക്കോഴി, പ്രാവുകള്‍, അരയന്നം, നായ്ക്കള്‍, അലങ്കാരമത്സ്യങ്ങള്‍ എന്നിവയുടെ വന്‍ ശേഖരവും ഉണ്ട്.
Discussion about this post