ഇഷ്ടപ്പെടുന്നവരോട് പ്രണയം തുറന്നു പറയുന്നതാണ് ഏറ്റവും ബുദ്ധിമുട്ടുള്ള കാര്യം. എന്നാല്‍ പ്രണയം പറയാന്‍ തയ്യാറെടുക്കുന്നതിനിടയില്‍ എന്തെങ്കിലും അമളി പറ്റിയാലോ പിന്നെ പറയേണ്ട. ഇതാ നമ്മുടെ കഥാ നായകനും അത്തരത്തില്‍ ഒരു അനുഭവം ഉണ്ടായി…
ഡാറെല്‍ ഹാമില്ട്ടണ് എന്ന യുവാവാണ് തന്റെ പ്രണയം പറയാന്‍ പണിപെടുന്നത്. എന്നാല്‍ അവസാന നിമിഷം ഒരു ഉഗ്രന്‍ പണിയാണ് യുവാവിനെ തേടി വന്നത്. ഏറെക്കാലമായി മനസ്സില്‍ സൂക്ഷിച്ച പ്രണയം തന്റെ പെണ്‍സുഹൃത്തിനോട് തുറന്നുപറയുന്ന നിമിഷം അവിസ്മരണീയമാക്കാന്‍ ചില്ലറ പ്രയാസങ്ങളൊന്നുമല്ല ഡാറെന് അനുഭവിച്ചത്.
ഏറെനാളത്തെ പ്രണയം തുറന്നു പറയാന്‍ ഡാറെല്‍ ഒരു ആകാശയാത്രതന്നെ പ്രിയയ്കക് വേണ്ടി ഒരുക്കി. പ്രണയിനിയെ അണിയിക്കാനായി മോതിരവും, ആകാശത്തുനിന്നും നോക്കിയാല്‍ കാണത്തക്ക രീതിയില്‍ ഭൂമിയില്‍ തന്റെ പ്രണയം അറിയിക്കുന്ന പ്രത്യേക അടയാളവും, എല്ലാത്തിനും പുറമേ ഇതെല്ലാം പകര്‍ത്താനായി പ്രത്യേകം ക്യാമറകളും എല്ലാം ഡാറെല്‍ ഒരുക്കി. പ്രണയമുഹൂര്ത്തങ്ങള് മനോഹരമാക്കാന്‍ ഹെലികോപ്ടര്‍ പറത്തേണ്ട സ്ഥലങ്ങളെക്കുറിച്ചും പൈലറ്റിന് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു.
തന്റെ സുന്ദരിയോട് മോതിരം കൈമാറുമ്പോള്‍ പറയേണ്ട വാചകങ്ങള്‍ ഒക്കെ മനസ്സില്‍ ഉറപ്പിച്ച് അവര്‍ ആകാശത്തേക്ക് ഉയര്‍ന്നു. മുകളില്‍ എത്താറായപ്പോഴേക്കും ഡാറെലിന് ഛര്‍ദ്ദിക്കണം എന്നൊരു തോന്നല്‍. ആദ്യം കാര്യമായി എടുത്തില്ലെങ്കിലും അല്‍പ്പസമയത്തിനകം പ്രശ്നം വഷളായി. സംഗതി കൈവിട്ടു പോകുമെന്നു തോന്നിയതോടെ ഡാറെല്‍ പിന്നെ വൈകിയില്ല. ആകാശ കാഴ്ച ആസ്വദിക്കുകയായിരുന്ന പ്രണയിനിയെ തോണ്ടി വിളിച്ച് പെട്ടെന്നുതന്നെ കയ്യിലിരുന്ന മോതിരം കൊടുത്തു. എന്നെ വിവാഹം കഴിയ്ക്കാമോ എന്ന് ഒറ്റ ശ്വാസത്തില്‍ ചോദിച്ചു.
എന്നാല്‍ അവളുടെ മറുപടി കേള്‍ക്കാനുള്ള സമയം പോലും കിട്ടാതെ ഡാറെല്‍ ഹെലികോപ്ടറില്‍ തന്നെ ഛര്‍ദ്ദിക്കുകയും ചെയ്തു. എന്തുചെയ്യണമെന്നറിയാതെ ആദ്യം അങ്കലാപ്പിലായ പ്രണയിനി പെട്ടെന്നുതന്നെ പുറം തടവി ഡാറെലിന്റെ സഹായത്തിനെത്തി. ഛര്‍ദ്ദിയുടെ ആലസ്യം വിട്ടൊഴിഞ്ഞ ശേഷമാണ് ഡാറെല്‍ മോതിരമണിയിച്ചത്. ഒടുവില്‍ പ്രണയചുംബനം ഫ്ലയിങ് കിസ്സില്‍ ഒതുക്കി കമിതാക്കള്‍ ആകാശ യാത്ര അവസാനിപ്പിച്ചു. ആഗ്രഹിച്ചത് പോലെ തന്നെ അക്ഷരാര്‍ത്ഥത്തില്‍ ജീവിതത്തിലൊരിക്കലും മറക്കാനാവാത്ത അനുഭവമായി മാറിയ തങ്ങളുടെ പ്രണയദിനത്തിന്റെ വീഡിയോ ഡാറെല്‍ താന്നെയാണ് യൂട്യൂബിലൂടെ പങ്കുവെച്ചത്
Discussion about this post