കുഞ്ഞിളം ചുണ്ടില്‍ ഓമന മുത്തം കൊടുക്കല്ലേ...

kissing, kids lips, babies
കൊച്ചു കുഞ്ഞുങ്ങളെ എല്ലാര്‍ക്കും ഇഷ്ടമാണ്. കാണുമ്പോള്‍ തന്നെ വാരിയെടുത്ത് മുത്തം കൊടുക്കുന്നവരാണ് അധികം. എന്നാല്‍ നമ്മള്‍ കുഞ്ഞുങ്ങളോട് കാണിക്കുന്ന ഈ സ്‌നേഹപ്രകടനം അവര്‍ക്ക് വലിയ ആരോഗ്യപ്രശ്‌നം ഉണ്ടാക്കുമെന്ന കാര്യം പലപ്പോഴും നമ്മള്‍ അറിയാതെ പോകുന്നുണ്ടോ? അതെ, അതാണ് സത്യം. കുഞ്ഞുങ്ങളുടെ ചുണ്ടില്‍ ഉമ്മ വയ്ക്കുന്നത് നല്ലതല്ല. പ്രത്യേകിച്ച് കുഞ്ഞിപ്പല്ലുകള്‍ മുളയ്ക്കും മുന്‍പുള്ള ഈ ഉമ്മ കൊടുക്കല്‍ ഒഴിവാക്കേണ്ടതാണ്. മുതിര്‍ന്നവരെ അപേക്ഷിച്ച് കുഞ്ഞിളം പല്ലുകള്‍ക്കും മോണയ്ക്കും ബാക്ടീരിയകളെ തടുക്കാനുള്ള ശേഷി ഉണ്ടാകുകയില്ല. ഇതുമൂലം കുഞ്ഞുങ്ങള്‍ക്ക് വേഗത്തില്‍ രോഗബാധ ഉണ്ടാകാന്‍ സാധ്യതയേറുന്നു. കുട്ടികളുടെ പല്ലിന്റെ ഇനാമല്‍ വ്യത്യസ്തമാണ്. ഇത് വേഗത്തില്‍ ക്ഷയിക്കുകയും ചെയ്യും. മാത്രമല്ല മുതിര്‍ന്നവരുടെ അത്ര ഇതിനു കട്ടിയും ഉണ്ടാകില്ല. കുഞ്ഞുങ്ങളുടെ ചുണ്ടുകളില്‍ ചുംബിക്കുമ്പോള്‍ എത്രയൊക്കെ സൂക്ഷിച്ചാലും നമ്മുടെ ഉമിനീര് അവരിലേക്ക് എത്തും. ഇതാണ് ബാക്ടീരിയ പടരാന്‍ കാരണമാകുന്നത്. വളര്‍ച്ചയെത്താത്ത കുഞ്ഞിപ്പല്ലിനും മോണയ്ക്കും ഇതുമൂലം ക്ഷയം സംഭവിക്കും. മാത്രമല്ല ഇത് കുഞ്ഞുങ്ങളില്‍ വേഗം ദന്തക്ഷയം ഉണ്ടാക്കുകയും ചെയ്യുന്നു. ജലദോഷം മുതല്‍ മാരകമായ ഫ്‌ളൂ വരെ ഈ ഉമ്മ കൊടുക്കല്‍ കാരണം കുഞ്ഞിലേക്ക് പകരാന്‍ സാധ്യതയുണ്ട്. ഇതുമാത്രമല്ല കുഞ്ഞുങ്ങളുടെ ദന്താരോഗ്യത്തിനു വേണ്ടി മാതാപിതാക്കള്‍ ചെയ്യേണ്ട വേറെയും ചില കാര്യങ്ങള്‍ ഉണ്ട്. അതില്‍ പ്രധാനമാണ് കുഞ്ഞിന്റെ ടൂത്ത്ബ്രഷ് മറ്റുള്ളവരുടെ ബ്രഷിനൊപ്പം വെയ്ക്കാതെ ഇരിക്കുക എന്നത്. കുഞ്ഞ് ടൂത്ത് പേസ്റ്റ് വിഴുങ്ങാനും പാടില്ല. നിങ്ങള്‍ കഴിച്ച ആഹാരം കുഞ്ഞുമായി പങ്കുവയ്ക്കാതിരിക്കുക എന്നതെല്ലാം പ്രധാനമാണ്. രണ്ടു വയസ്സിനു ശേഷം ഓരോ ആറുമാസത്തിലും കുഞ്ഞിനെ ഒരു ദന്തരോഗവിദഗ്ധനെ കാണിച്ചു പല്ലുകളുടെ ആരോഗ്യം ഉറപ്പുവരുത്തേണ്ടതാണ്.

Read more news : www.bignewslive.com

Follow us on facebook : www.facebook.com/bignewslive

Latest News

Comments

മലയാളത്തിൽ ഇവിടെ ടൈപ്പ് ചെയ്യാം.

(ctrl+m to swap language)